Six Month Old Foetus: വീട്ടിലെ പൈപ്പ് ബ്ലോക്കായി; പരിശോധനയില്‍ കണ്ടെത്തിയത് ഭ്രൂണം

Foetus Found Inside The Toilet Pipe: ഞായറാഴ്ചയാണ് സംഭവമുണ്ടാകുന്നത്. പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് ദേവേന്ദ്ര അത് പരിശോധിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വെള്ളം വരാത്താത് എന്നറിയാന്‍ പൈപ്പ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഭ്രൂണം പൈപ്പില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പിടിഐയോട് പറഞ്ഞു.

Six Month Old Foetus: വീട്ടിലെ പൈപ്പ് ബ്ലോക്കായി; പരിശോധനയില്‍ കണ്ടെത്തിയത് ഭ്രൂണം

പ്രതീകാത്മക ചിത്രം (Image Credits: Freepik)

Published: 

09 Dec 2024 | 04:51 PM

ഗാസിയാബാദ്: വീട്ടിലെ പൈപ്പിനുള്ളില്‍ നിന്ന് ആറ് മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ ശുചിമുറിയിലെ പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടെത്തിയത്. പൈപ്പ് പൊട്ടിച്ച് വീടിന്റെ ഉടമയായ ദേവേന്ദ്രയാണ് ഭ്രൂണം പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു. ഭ്രൂണത്തെ കണ്ടയുടന്‍ തന്നെ ഇയാള്‍ ഇന്ദിരപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവമുണ്ടാകുന്നത്. പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് ദേവേന്ദ്ര അത് പരിശോധിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വെള്ളം വരാത്താത് എന്നറിയാന്‍ പൈപ്പ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഭ്രൂണം പൈപ്പില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പിടിഐയോട് പറഞ്ഞു.

Also Read: Black Magic Murder: യൂട്യൂബ് നോക്കി മന്ത്രവാദം പഠിച്ചു; യുവാവിനെ തലയറുത്തുകൊന്നു, തലയോട്ടികൊണ്ട് ദുർമന്ത്രവാദം

വീട്ടുടമയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ആ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും അവിടെ ഒമ്പത് പേരാണ് താമസമെന്നും വ്യക്തമായി. ഈ ഒമ്പത് പേരെയും ചോദ്യം ചെയ്തതായും ഭ്രൂണം വിശദ പരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി. ആരുടെ ഡിഎന്‍എയുമായാണോ ഭ്രൂണത്തിന് സാമ്യമുള്ളത് അവരെ അറസ്റ്റ് ചെയ്യുമെന്നും ഇന്ദിരപുരം പോലീസ് വ്യക്തമാക്കി.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ