Viral Video: നടുറോഡിൽ ചെളിവെള്ളത്തിൽ കിടന്ന് റീൽ ഷൂട്ട്; ​ഗതാ​ഗത തടസം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്കെതിരെ രൂക്ഷവിമർശനം

Seema Kanojiya’s Rain Dance Video: നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

Viral Video: നടുറോഡിൽ ചെളിവെള്ളത്തിൽ കിടന്ന് റീൽ ഷൂട്ട്; ​ഗതാ​ഗത തടസം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്കെതിരെ രൂക്ഷവിമർശനം

Seema Kanojiyas Rain Dance

Published: 

31 May 2025 | 01:47 PM

കനത്ത മഴയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്ന സാ​ഹചര്യത്തിൽ വലിയ രീതിയിലുള്ള ജാ​ഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഇതൊന്നും മുഖ വിലയ്ക്ക് എടുക്കാത്തവരും നമ്മുടെ ചുറ്റിനുമുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കനത്ത മഴയിൽ റീൽ ഷൂട്ട് ചെയ്യുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മഴയെ തുടർന്ന് റോഡിൽ കെട്ടികിടക്കുന്ന ചെളിവെള്ളത്തിൽ കിടന്ന് ഡാൻസ് കളിക്കുകയാണ് ഈ പെൺകുട്ടി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സീമ കനോജിയ വീഡിയോയിലുള്ള പെൺകുട്ടി.

റോഡിൽ ചെളിവെള്ളത്തിൽ കെട്ടിക്കിടക്കുന്നതും, വെള്ളം കൊണ്ട് കളിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വെള്ളത്തിലൂടെ വാഹനങ്ങൾ പോകുന്നതൊക്കെ വീഡിയോയിലുണ്ട്. എന്നാൽ ഇതൊന്നും കൂട്ടാകാതെ വാഹനങ്ങൾക്ക് ഇടയിൽ വെള്ളത്തിൽ കിടന്നുരുളുകയും നൃത്തം ചെയ്യുകയുമാണ് സീമ. സമീപത്ത് കൂടി പോകുന്ന വാഹനത്തിലെ ഡ്രൈവർമാർ അസഭ്യം പറയുന്നതും കാണാം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാ​ഗത തടസവുമുണ്ടായി.

Also Read:ജ്യോതി മൽഹോത്ര പയ്യന്നൂരിലുമെത്തി; വ്ലോഗ് എടുത്തു, പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈയ് സ്വദേശിനിയായ സീമ സോഷ്യൽ മീഡിയയിൽ സജീവമാണ്. എട്ട് ലക്ഷം ഫോളോവേഴ്സാണുള്ളത്. സീമയുടെ സമീപകാലത്തെ വീഡിയോകളെല്ലാം കൗതുകമുണർത്തുന്നതായിരുന്നു.

 

നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ പെൺകുട്ടിയുടെ സർഗാത്മകതയും മഴയിൽ നൃത്തം ചെയ്യാനുള്ള ധൈര്യത്തെയും പ്രശംസിച്ചപ്പോൾ മറ്റ് ചിലർ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചുകൊണ്ടുള്ള ഇത്തരം കോമാളിത്തരങ്ങൾ അനുവദിക്കില്ലെന്നും യുവതിക്കെതിരെ കേസെടുക്കണമെന്നുമൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ‘വൈറൽ ആകുക’ എന്നത് വിജയത്തിന്റെ പുതിയ മാനദണ്ഡമായി മാറിയിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ