Sonia Gandhi Health Update : സോണിയാ ഗാന്ധി നിരീക്ഷണത്തില്‍; ആരോഗ്യനില സംബന്ധിച്ച് നിര്‍ണായക വിവരം

Sonia Gandhi Health Update Latest : ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. പതിവ് ആരോഗ്യപരിശോധനയ്ക്കായാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്

Sonia Gandhi Health Update : സോണിയാ ഗാന്ധി നിരീക്ഷണത്തില്‍; ആരോഗ്യനില സംബന്ധിച്ച് നിര്‍ണായക വിവരം

സോണിയാ ഗാന്ധി

Published: 

21 Feb 2025 | 07:52 AM

ദരസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) ചെയർപേഴ്‌സൺ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയാ ചികിത്സയിലുള്ളത്. പതിവ് ആരോഗ്യപരിശോധനയ്ക്കായാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഇന്ന് തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച രാജ്യസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. സെന്‍സസുമായി ബന്ധപ്പെട്ട കാലതാമസത്തിലെ ആശങ്ക അവര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇത് നാല് വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും ഈ വർഷവും നടത്താൻ സാധ്യതയില്ലെന്നും സോണിയാ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also : സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യയിലെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിനെക്കുറിച്ചും സോണിയാ ഗാന്ധി സംസാരിച്ചിരുന്നു. യുപിഎ സർക്കാർ ആരംഭിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷണവും ദേശീയ സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നാഴികക്കല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ അടിസ്ഥാനം ഈ നിയമമാണെന്നും, കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിൽ ഈ നിയമനിർമ്മാണം പ്രധാന പങ്കു വഹിച്ചെന്നും സോണിയാ ഗാന്ധി അവകാശപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ