Railway Update: ഇനി ട്രെയിനുകൾക്ക് വേ​ഗത കൂടും, സിഗ്നലിങ് സംവിധാനം ശക്തമാകുന്നു

Southern Railway to Increase Train Speeds to 130 kmph: തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള 106 കിലോമീറ്റർ പാതയിലെ സിഗ്നൽ സംവിധാനവും നവീകരിക്കും. ഇതിനായി 38.70 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ട്രാക്കുകളിലെ വളവുകൾ നികത്തിയും ആധുനിക സിഗ്നലിങ് ഏർപ്പെടുത്തിയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രധാന റൂട്ടുകളിൽ വേഗത വർദ്ധിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Railway Update: ഇനി ട്രെയിനുകൾക്ക് വേ​ഗത കൂടും, സിഗ്നലിങ് സംവിധാനം ശക്തമാകുന്നു

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 11:51 AM

ചെന്നൈ: കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി റൂട്ടിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താൻ ദക്ഷിണ റെയിൽവേ നടപടികൾ തുടങ്ങി. സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയാണ് നിർമ്മാണം നടക്കുന്നത്. ഇതിൻ്റെ പ്രാരംഭ നടപടി എന്നോണം സിഗ്നൽ സംവിധാനം ആധുനികവൽക്കരിക്കുന്നതിനായി 92.31 കോടി രൂപയാണ് ദക്ഷിണ റെയിൽ അനുവദിച്ചിരിക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള അനന്തപുരി എക്‌സ്പ്രസ്, താംബരം – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് 130 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താൻ സാധിക്കും. ഇത് യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാക്കും. ഇതോടെ യാത്രക്കാർക്കുള്ള നിലവിൽ അധിക സമയമെടുക്കുന്ന പ്രശ്നത്തിൽ കുറവുണ്ടാകും.

Also Read – ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ… അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിന

റെയിൽ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. കോടികൾ മുടക്കിയാണ് പണികൾ നടക്കുക. തിരുച്ചിറപ്പള്ളി – ദിണ്ടിഗൽ (96 കി.മീ): 25.75 കോടി രൂപയും ദിണ്ടിഗൽ – തിരുനെൽവേലി (220 കി.മീ): 37.14 കോടി രൂപയും തിരുനെൽവേലി – തിരുവനന്തപുരം (142 കി.മീ): 29.42 കോടി രൂപയും ഇതിനായി മാറ്റി വെച്ചിട്ടുണ്ട്.

കേരളത്തിലും മാറ്റങ്ങൾ

തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള 106 കിലോമീറ്റർ പാതയിലെ സിഗ്നൽ സംവിധാനവും നവീകരിക്കും. ഇതിനായി 38.70 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ട്രാക്കുകളിലെ വളവുകൾ നികത്തിയും ആധുനിക സിഗ്നലിങ് ഏർപ്പെടുത്തിയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രധാന റൂട്ടുകളിൽ വേഗത വർദ്ധിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

നിലവിൽ ചെന്നൈ – ആർക്കോണം, ഗുഡൂർ റൂട്ടുകളിൽ 130 കിലോമീറ്റർ വേഗതയുണ്ട്. ചെന്നൈ – ബെംഗളൂരു റൂട്ടിലെ ആർക്കോണം – ജോളാർപ്പേട്ട വരെയുള്ള നവീകരണ ജോലികൾ അവസാന ഘട്ടത്തിലാണ്. സുരക്ഷ മുൻനിർത്തി ട്രാക്കുകൾക്ക് ഇരുവശവും കോൺക്രീറ്റ് വേലി നിർമ്മിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. അധികം താമസിക്കാതെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ