AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ… അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിനം

Kerala Elections 2026, Silent Campaign tomorrow : റാന്നി, ആറന്മുള എന്നിവിടങ്ങളിൽ പ്രളയ ദുരന്തത്തിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചതും വ്യത്യസ്തമായി. ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം പരസ്യപ്രചാരണം പൂർണ്ണമായും നിരോധിച്ചു. ഇനി പുറത്തുനിന്ന് വന്ന രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ടുപോകണം എന്നതാണ് ചട്ടം. മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം എന്നത് മറ്റൊന്ന്.

Kerala Assembly Election 2026: ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ… അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 07 Apr 2026 | 07:03 PM

കൊച്ചി: ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് വിരാമം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവർത്തകർ ആവേശം വിതറിയ കൊട്ടിക്കലാശത്തിന് പിന്നാലെ കേരളം ഇനി 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണത്തിലേക്ക്. വ്യാഴാഴ്ചയാണ് സംസ്ഥാനം പോളിങ് ബൂത്തിലെത്തുന്നത്.

തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, പത്ത് വർഷത്തിന് ശേഷം അധികാരം പിടിച്ചെടുക്കാൻ യുഡിഎഫും കളം നിറഞ്ഞു. നിർണ്ണായക സ്വാധീനമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും സജീവമാണ്. തൃശൂരിലെ പുലിക്കളിയും റോബോട്ടിക് ആനയും, പലയിടങ്ങളിലും ക്രെയിനിൽ ഉയർന്നുനിന്ന സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിന് ആവേശം കൂട്ടി.

മാതൃകയായി പുതുപ്പള്ളി

ആഘോഷങ്ങൾക്കിടയിലും ചില വ്യത്യസ്ത കാഴ്ചകൾക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിച്ചു. കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ച് നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ശ്രദ്ധിക്കപ്പെട്ടു.

Also Read – രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

റാന്നി, ആറന്മുള എന്നിവിടങ്ങളിൽ പ്രളയ ദുരന്തത്തിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചതും വ്യത്യസ്തമായി. ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം പരസ്യപ്രചാരണം പൂർണ്ണമായും നിരോധിച്ചു. ഇനി പുറത്തുനിന്ന് വന്ന രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ടുപോകണം എന്നതാണ് ചട്ടം. മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം എന്നത് മറ്റൊന്ന്.

സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ച് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. മറ്റന്നാൾ ജനവിധി തേടുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവി ആർക്കൊപ്പമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.

Follow Us