AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FSSAI Food Safety Guide: റസ്റ്റോറൻ്റിൽ മോശം ഭക്ഷണം കണ്ടെത്തിയോ? വെറുതെ പരാതിപ്പെടരുത്, റിപ്പോർട്ട് ചെയ്യാം; എങ്ങനെ?

FSSAI’s Step-By-Step Guide On Food Safety: ഹോട്ടലുകളിലോ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലോ സുരക്ഷിതമല്ലാത്ത ഭക്ഷണ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഒളിച്ചുവെക്കാതെ മൊബൈൽ ആപ്പ് വഴി നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് എഫ്എസ്എസ്എഐ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നത്. ഹോട്ടലുകളിൽ പരാതിപ്പെടാതെ ഉടൻ തന്നെ കൃത്യ സ്ഥലത്ത് ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നാണ് അധികാരികൾ പറയുന്നത്.

FSSAI Food Safety Guide: റസ്റ്റോറൻ്റിൽ മോശം ഭക്ഷണം കണ്ടെത്തിയോ? വെറുതെ പരാതിപ്പെടരുത്, റിപ്പോർട്ട് ചെയ്യാം; എങ്ങനെ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Jul 2026 | 08:42 PM

ഹോട്ടൽ ഭക്ഷണങ്ങൾ വിശ്വസിച്ച് വാങ്ങി കഴിക്കാൻ പറ്റില്ല എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. ഭക്ഷണത്തിലെ മായം, പഴക്കം, സുചിത്വമില്ലായ്മ തുടങ്ങി നിരവധി കാര്യങ്ങൾ അതിന് പിന്നിലുണ്ട്. പണം കൊടുത്താലും നല്ലത് കിട്ടാനില്ലാത്ത അവസ്ഥ എന്ന് പറയുന്നതാണ് യാഥാർത്ഥ്യം. ഭക്ഷണങ്ങളിൽ പല വസ്തുക്കളും കണ്ടെന്നുള്ള തരത്തിൽ ദിവസവും ഒട്ടേറെ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷ, പാക്കിംഗ് ലേബലിംഗ്, വ്യാജ പരസ്യങ്ങൾ എന്നിവ നൽകുന്ന കമ്പനികൾക്കെതിരെ വ്യാപക നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) രം​ഗത്തെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി, ഹോട്ടലുകളിലോ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലോ സുരക്ഷിതമല്ലാത്ത ഭക്ഷണ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഒളിച്ചുവെക്കാതെ മൊബൈൽ ആപ്പ് വഴി നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് എഫ്എസ്എസ്എഐ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നത്. ഹോട്ടലുകളിൽ പരാതിപ്പെടാതെ ഉടൻ തന്നെ കൃത്യ സ്ഥലത്ത് ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നാണ് അധികാരികൾ പറയുന്നത്. ഭക്ഷണത്തിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ ഡെലിവറി ഭീമന്മാരായ സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ ഒമ്പതോളം നോട്ടീസുകൾ അയച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ALSO READ: വോട്ടർ പട്ടികയിൽ പേര് ചേർക്കണോ? മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും നിർബന്ധം

ഭക്ഷ്യവസ്തുക്കൾ ഓർഡർ ചെയ്യുന്നവർക്ക് കേടായ മുട്ട, പാൽ, ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ മറ്റ് വസ്തുക്കൾ എന്നിവ ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ഉപഭോക്താക്കൾ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പ്ലാറ്റ്ഫോമിന് നോട്ടീസ് നൽകിയിരിക്കുന്നത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടിൻ്റെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ ഇനിമുതൽ ഫുഡ് സേഫ്റ്റി കണക്ട് ആപ്പ് വഴി റിപ്പോർട്ട് ചെയ്യണമെന്നാണ് എഫ്എസ്എസ്എഐ പറയുന്നത്.

എന്താണ് ‘ഫുഡ് സേഫ്റ്റി കണക്ട്’ ആപ്പ്?

രാജ്യത്ത് ഭക്ഷസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനായാണ് എഫ്എസ്എസ്എഐ ഇത്തരമൊരു ആപ്പ് പുറത്തിറിക്കിയിരിക്കുന്നത്. നിങ്ങൾ ആപ്പിലൂടെ പരാതി സമർപ്പിച്ചു കഴിഞ്ഞാൽ, അത് നേരിട്ട് പരിശോധനയ്ക്കും ഉചിതമായ നിയമനടപടികൾക്കുമായി ബന്ധപ്പെട്ട പ്രാദേശിക ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നതാണ്. ഇനി ഹോട്ടലുകളിൽ നിന്നോ ഓൺലൈൻ വഴിയോ മോശം ഭക്ഷണം ലഭിച്ചാൽ അതിനെ നിസാരമായി തള്ളികളയാതെ കൃത്യമായി ഈ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

വിപണിയിലോ ഹോട്ടലുകളിലോ മായം ചേർത്തതായി സംശയിക്കുന്ന ഭക്ഷ്യവസ്തുക്കൾ, കാലാവധി കഴിഞ്ഞിട്ടും കടകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന സാധനങ്ങൾ, ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ, ഈച്ചയോ പ്രാണികളോ നിറഞ്ഞ അന്തരീക്ഷം, പാക്കറ്റിന് മുകളിൽ കൃത്യമായ വിവരങ്ങൾ (ചേരുവകൾ, നിർമ്മാണ തീയതി) രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഈ ആപ്പിലൂടെ നിങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്.

റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെ?

ആദ്യം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ “ഫുഡ് സേഫ്റ്റി കണക്ട്” ആപ്പ് ഡൗൺലോഡ് ചെയ്യുക.

അല്ലെങ്കിൽ foscos.fssai.gov.in/consumergrievance എന്ന വെബ് പോർട്ടൽ സന്ദർശിക്കുക.

ലോഗിൻ ചെയ്ത ശേഷം, പരാതി/പരാതി സമർപ്പിക്കുക എന്നീ ഓപ്ഷൻ തിരഞ്ഞെടുക്കുക

നിങ്ങൾക്ക് ഏത് സ്ഥാപനത്തിന് എതിരെയാണോ പരാതി നൽകേണ്ടത് അതിൻ്റെ പേര്, വിലാസം, അറിയാമെങ്കിൽ FSSAI ലൈസൻസ്/രജിസ്ട്രേഷൻ നമ്പർ (ലഭ്യമെങ്കിൽ ഔട്ട്‌ലെറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക)

എന്താണോ പരാതി അത് വിശദമാക്കുക. ഉദാഹരണത്തിന് മായം ചേർക്കൽ, ശുചിത്വമില്ലായ്മ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ, തെറ്റായി ലേബൽ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകൾ.

പരാതിയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോകൾ അങ്ങനെ എന്തെങ്കിലും തെളിവുകൾ അപ്‌ലോഡ് ചെയ്യുക

പരാതി സമർപ്പിച്ച ശേഷം നിങ്ങൾക്ക് ഒരു ട്രാക്കിംഗ് ഐഡി സ്വയമേവ ജനറേറ്റ് ചെയ്യപ്പെടും.

ഐഡി ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് നിങ്ങൾക്ക് പിന്നീട് ട്രാക്ക് ചെയ്യാനാകും.

ഇനി അധികാരികളുടെ പരിഹാരത്തിൽ തൃപ്തരല്ലെങ്കിൽ, ആപ്പിൽ “പരാതി വീണ്ടും ഉന്നയിക്കുക” എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.

English Summary:

FSSAI has urged consumers to report unsafe food practices through its mobile app, as part of a broader crackdown on companies over alleged food safety, labelling, and advertising violations. Here is how to complaint Through Food Safety Connect App.

Follow Us