AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TVK Vijay Rally Stampede: വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 31 മരണം, നിരവധിപേർക്ക് പരിക്ക്

TVK Rally Stampede At Karur: സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. കുഴഞ്ഞുവീണവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

TVK Vijay Rally Stampede: വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 31 മരണം, നിരവധിപേർക്ക് പരിക്ക്
Stampede In Vijay's RallyImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 27 Sep 2025 | 09:40 PM

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം. 50 ലധികം പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കുഴഞ്ഞുവീണവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായുള്ള റാലിയിലാണ് തിക്കിലും തിരക്കിലുംപ്പെട്ട് വൻ ദുരന്തമുണ്ടായിരിക്കുന്നത്. തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ നടന്ന റാലിയിലാണ് അപകടമുണ്ടായത്.

മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടിയന്തര സഹായമെന്നോണം തിരുച്ചിയിൽ നിന്ന് 24 ഡോക്ടർമാരെയും സേലത്ത് നിന്ന് 20 ഡോക്ടർമാരെയും കരൂരിലേക്ക് എത്തിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. അതേസമയം, സെന്തിൽ ബാലാജിയോട് കരൂർ ആശുപത്രിയിലേക്ക് പോകാൻ സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഉടൻ തന്നെ കരൂരിൽ എത്തിച്ചേരും. കരൂർ ജില്ലാ കളക്ടറോട് സ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്താനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ കുഴഞ്ഞുവീണ ഒട്ടേറെ പേരെ കരൂരിലെ നിരവധി ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് അറഞ്ഞതിനെ തുടർന്ന് പ്രസം​ഗത്തിനിടെ വിജയ് ആംബുലൻസ് വിളിക്കാൻ ടിവികെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രസം​ഗത്തിനിടെ ഒരു കുട്ടിയെ കാണാതായതായും വിവരമുണ്ട്. ജനത്തിരക്ക് നിയന്ത്രണാതീതം ആയതോടെ പ്രസം​ഗം അവസാനിപ്പിക്കുകയായിരുന്നു.