AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: സുനിത വില്യംസിൻ്റെ സുരക്ഷിത യാത്രയ്ക്കായി ക്ഷേത്ര ദർശനം; പ്രാർഥനയോടെ ഗുജറാത്തിലെ ബന്ധുക്കൾ

Sunita Williams: സുനിതയുടെ തിരിച്ചുവരവ് വലിയ ആഘോഷമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മധുപലഹാരങ്ങൾ നൽകിയും മറ്റുമാണ് ആഘോഷം. ഒൻപത് മാസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് സുനിത ഭൂമിയിൽ മടങ്ങിയെത്തുന്നത്.

Sunita Williams: സുനിത വില്യംസിൻ്റെ സുരക്ഷിത യാത്രയ്ക്കായി ക്ഷേത്ര ദർശനം; പ്രാർഥനയോടെ ഗുജറാത്തിലെ ബന്ധുക്കൾ
സുനിത വില്യംസും, ബുച്ച് വില്‍മോറും Image Credit source: PTI
Sarika KP
Sarika KP | Published: 18 Mar 2025 | 08:25 PM

ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിത വില്യംസ് മടങ്ങിയെത്തുന്നതിന്റ ആകാംഷയിലാണ് ലോകം. സുനിത വില്യംസിന്റെയും കൂട്ടരുടെയും മടക്കയാത്ര സുരക്ഷിതമാകാൻ പ്രാർഥനയിലാണ് ​ഗുജറാത്തിലെ ബന്ധുക്കളും. സുനിത സുരക്ഷിതമായി മടങ്ങിയെത്താൻ ക്ഷേത്ര ദർശനവും യജ്ഞവും ഉൾപ്പെടെ കുടുംബാംഗങ്ങൾ നടത്തുന്നുണ്ട്. സുനിതയുടെ തിരിച്ചുവരവ് വലിയ ആഘോഷമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മധുപലഹാരങ്ങൾ നൽകിയും മറ്റുമാണ് ആഘോഷം. ഒൻപത് മാസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് സുനിത ഭൂമിയിൽ മടങ്ങിയെത്തുന്നത്.

തങ്ങളുടെ കുടുംബം വളരെ സന്തോഷത്തിലാണെന്നും ജുലാസൻ സ്വദേശിയായ ദിനേഷ് റാവൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സുനിത രാജ്യന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുനിത വില്യംസിൻ്റെ പിതൃസഹോദരിയുടെ മകനാണ് ദിനേഷ് റാവൽ. പുറത്ത് സന്തോഷമാണെങ്കിൽ അകത്ത് പേടിയാണെന്നും ദിനേഷ് റാവൽ പറഞ്ഞു. അവൾ സുരക്ഷിതമായും ആരോഗ്യത്തോടെയും ഭൂമിയിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Also Read:17 മണിക്കൂർ യാത്ര, നാളെ ഭൂമിയിലെത്തും; ബഹിരാകാശത്തോട് സുനിത വില്യംസും സംഘവും ഇന്ന് യാത്രപറയും

അതേസമയം ഇന്ത്യൻ വംശജയായ സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്ത് സ്വദേശിയാണ്. ന്യൂറോസയൻ്റിസ്റ്റായിരുന്ന ദീപക് പാണ്ഡ്യ 1957ൽ ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി. ഇവിടെ നിന്ന് ബോണിയുമായി ദീപക് പാണ്ഡ്യ വിവാഹിതനാവുകയായിരുന്നു. മൂന്ന് തവണ സുനിത ​ഗുജറാത്തിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2013-ലാണ് അവസാനമായി എത്തിയത്. അതേസമയം 19ന് പുലർച്ചെ 3:27നാണ് സുനിത വില്യംസിനെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം കടലിൽ പതിക്കുക.