Supreme Court: എല്ലാ സ്വകാര്യ സ്വത്തുവകകളും പൊതു സ്വത്തായി കണക്കാക്കാനാകില്ല: സുപ്രീം കോടതി

Supreme Court Verdict on Private Property: സ്വകാര്യ സ്വത്ത് ഉപയോഗിച്ച് സമൂഹത്തിന്റെ ഭൗതിക വിഭവം രൂപപ്പെടുത്താം. എന്നാല്‍ ഒരു വ്യക്തിയുടെ കൈവശമുള്ള എല്ലാം സമൂഹത്തിന്റെ ഭൗതിക വിഭവമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Supreme Court: എല്ലാ സ്വകാര്യ സ്വത്തുവകകളും പൊതു സ്വത്തായി കണക്കാക്കാനാകില്ല: സുപ്രീം കോടതി

സുപ്രീം കോടതി (The India Today Group/Getty Images Editorial)

Updated On: 

05 Nov 2024 12:25 PM

ന്യൂഡല്‍ഹി: ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുവകകളും സമൂഹത്തിന്റെ പൊതു വിഭവമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്താണെന്നുള്ള വിധിയും കോടതി റദ്ദാക്കി.

സ്വകാര്യ സ്വത്ത് ഉപയോഗിച്ച് സമൂഹത്തിന്റെ ഭൗതിക വിഭവം രൂപപ്പെടുത്താം. എന്നാല്‍ ഒരു വ്യക്തിയുടെ കൈവശമുള്ള എല്ലാം സമൂഹത്തിന്റെ ഭൗതിക വിഭവമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടയിലെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം പൗരന്മാരുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

Also Read: Supreme Court: രാജ്യത്തിൻ്റെ ഒരു ഭാഗത്തേയും പാകിസ്ഥാൻ എന്ന് വിളിക്കരുത്; താക്കീതുമായി സുപ്രീം കോടതി

ചില സ്വകാര്യ വിഭവങ്ങള്‍ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം, ആ പ്രസ്തുത വിഭവത്തിന്റെ സ്വഭാവവും അതിന് സമൂഹത്തിലുള്ള സ്വാധീനവും അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരു സ്വകാര്യ സ്വത്ത് പൊതു വിഭവമായി പ്രഖ്യാപിക്കുന്നത് മുമ്പ് അത് ഏറ്റെടുക്കുന്നത് പൊതു നന്മയ്ക്ക് ഉപകരിക്കുമോ എന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബിവി നാഗരത്ന, ജെബി പര്‍ദിവാല, സുധാന്‍ഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള എട്ട് ജസ്റ്റിസുമാര്‍ ഒരേ നിരീക്ഷണം മുന്നോട്ടുവെച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്‌ന മാത്രമാണ് വിപരീത വിധി പ്രസ്താവിച്ചത്.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം