supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
supreme court on menstrual health: വിദ്യാഭ്യാസത്തിന്റെ അവകാശം എന്നും ജസ്റ്റിസ് ജെ.ബി. പർദിവാല പറഞ്ഞു. പൊതുതാത്പര്യഹർജിയിൽ വിധി പ്രസ്താവിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇതേക്കുറിപ്പ് വ്യകാതമായ നിരീക്ഷണം നടത്തിയത്....

സുപ്രീം കോടതി
ആർത്തവവുമായി ബന്ധപ്പെട്ട സുപ്രധാന വിധിയുമായി സുപ്രീം കോടതി. ആർത്തവകാലത്തെ ആരോഗ്യം പെൺകുട്ടികളുടെ അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. സ്കൂളുകളിൽ ലിംഗ ഭേദം അനുസരിച്ചുള്ള ടോയ്ലറ്റുകൾ ആർത്തവം ശുചിത്വ ഉത്പന്നങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ അഭാവം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം സമത്വം ആരോഗ്യം അന്തസ്സ് സ്വകാര്യത എന്നിവ ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം ഒരു വ്യക്തിയെ മറ്റ് മാനുഷിക അവകാശങ്ങൾ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നുവെന്നും ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസത്തിന്റെ അവകാശം എന്നും ജസ്റ്റിസ് ജെ.ബി. പർദിവാല പറഞ്ഞു. പൊതുതാത്പര്യഹർജിയിൽ വിധി പ്രസ്താവിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇതേക്കുറിപ്പ് വ്യകാതമായ നിരീക്ഷണം നടത്തിയത്.
ആവശ്യമായ സൗകര്യങ്ങൾ, ഉചിതമായ സാനിറ്ററി ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സ്വകാര്യത എന്നിവയുടെ നിഷേധം ഒരു പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം ശരീരം കൈകാര്യം ചെയ്യാൻ നിർബന്ധിതയാക്കുന്നു, പകരം സാഹചര്യങ്ങൾ നിർദ്ദേശിക്കുന്ന രീതിയിൽ. പെൺകുട്ടികൾക്ക് പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകൾ, മതിയായ ആർത്തവ ഉൽപ്പന്നങ്ങൾ, ജലലഭ്യത, മാലിന്യ നിർമാർജനത്തിനുള്ള ശുചിത്വ സംവിധാനങ്ങൾ എന്നിവ ലഭ്യമാകുമ്പോൾ മാത്രമേ സ്വയംഭരണം അർത്ഥവത്തായി പ്രയോഗിക്കാൻ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.