AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SC On Stray Dog Case: ‘മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തിൽ വിമർശിച്ച് സുപ്രീം കോടതി

Supreme Court Criticized Stray Dogs Case: തെരുവുനായ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും കക്ഷി ചേർക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. സത്യവാങ്മൂലം സമർപ്പിക്കാത്ത, പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ കോടതിയിൽ നവംബർ മൂന്നിന് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.

SC On Stray Dog Case: ‘മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തിൽ വിമർശിച്ച് സുപ്രീം കോടതി
Supreme CourtImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 27 Oct 2025 12:59 PM

ന്യൂഡൽഹി: തെരുവ് നായ്ക്കളുടെ (Stray Dogs) വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി (Supreme Court). തെരുവുനായ ആക്രമങ്ങൾ വർധിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ മറ്റ് ലോകത്തിന്റെ മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുകയാണെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. സത്യവാങ്മൂലം സമർപ്പിക്കാത്ത, പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ കോടതിയിൽ നവംബർ മൂന്നിന് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.

തെരുവ് നായ്ക്കളെ വന്ധ്യംകരണം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയ്ക്ക് ശേഷം അവയെ പിടികൂടിയ സ്ഥലങ്ങളിലേക്ക് വിടണമെന്ന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശം പാലിക്കുന്നതിൽ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെട്ടതായും സുപ്രീം കോടതി നിരീക്ഷിച്ചു.

ALSO READ: കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തെ കാണാൻ വിജയ്, കൂടിക്കാഴ്ച മഹാബലിപുരത്ത്

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട സ്വമേധയാ ഉള്ള കേസ് കേൾക്കുകയായിരുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. കോടതിയുടെ ഉത്തരവിന് അനുസൃതമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷനും പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളും മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങുന്നതാണ് ബെഞ്ച്.

തെരുവുനായ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും കക്ഷി ചേർക്കണമെന്ന് ഓഗസ്റ്റ് 22ലെ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഡൽഹിയിൽ ഷെൽട്ടറുകളിലേക്ക് മാറ്റിയ തെരുവുനായ്ക്കളെ വാക്‌സിനേഷൻ നൽകുകയും വന്ധ്യംകരണം നടത്തുകയും വിരമരുന്ന് നൽകുകയും ചെയ്ത ശേഷം അവിടേക്ക് തന്നെ തിരികെ വിട്ടയയ്ക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ ഉള്ള ഒരു പ്രതിനിധിയും വാദം കേൾക്കുന്ന സമയത്ത് ഹാജരായില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.