Tirupati Laddu row: രാഷ്ട്രീയത്തിൽ നിന്ന് ദൈവങ്ങളെ അകറ്റണം: തിരുപ്പതി വിഷയത്തിൽ സുപ്രീംകോടതി

Supreme Court on Tirupati Laddu : തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് വിവാദം കത്തിപ്പടർന്നത്.

Tirupati Laddu row: രാഷ്ട്രീയത്തിൽ നിന്ന് ദൈവങ്ങളെ അകറ്റണം: തിരുപ്പതി വിഷയത്തിൽ സുപ്രീംകോടതി

തിരുപ്പതി ക്ഷേത്രം ( Image - Arun HC/IndiaPictures/Universal Images Group via Getty Images)

Published: 

30 Sep 2024 | 03:52 PM

ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പവിത്രമായ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച കോടതി, “ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു.

സംസ്ഥാന സർക്കാർ വിഷയം കൈകാര്യം ചെയ്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ വ്യക്തമായ തെളിവുകൾ ശേഖരിക്കുന്നതിന് മുമ്പ് ആരോപണങ്ങൾ പരസ്യപ്പെടുത്താനുള്ള അവരുടെ തീരുമാനവും ചോദ്യം ചെയ്തു. ലാബ് റിപ്പോർട്ടുകളുമായി മാധ്യമങ്ങളിൽ തിരക്കുകൂട്ടേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും കോടതി ചോദ്യം ചെയ്തു.

ജൂലൈയിൽ ലാബ് റിപ്പോർട്ടുകൾ ആന്ധ്രാപ്രദേശ് സർക്കാരിന് ലഭ്യമായിരുന്നുവെങ്കിലും വിഷയത്തിൽ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷം സെപ്റ്റംബറിൽ മാത്രമാണ് അവ പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് കോടിക്കണക്കിന് ആളുകളുടെ വികാരത്തെ ബാധിക്കുന്നുവെന്നും കോടതി പറഞ്ഞു. കൂടാതെ, ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മായം കലർന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

ALSO READ – തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ; ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് വിവാദം കത്തിപ്പടർന്നത്. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് പരിശോധിക്കാൻ തീരുമാനിച്ചത്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) നടത്തിയ പരിശോധനയിലാണ് സംഭവം സ്ഥിതീകരിച്ചത്.

ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മീൻ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുള്ളതായാണ് പരിശോധനയിൽ കണ്ടെത്തി. വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലായിരുന്ന കാലത്തെ ലഡുവാണ് പരിശോധിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്