Delhi Air Pollution: മതങ്ങൾ മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; വർഷം മുഴുവൻ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം: സുപ്രീംകോടതി

Supreme Court: നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ ഡൽഹി സർക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ പൊലീസ് അലംഭാവം കാണിച്ചെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

Delhi Air Pollution: മതങ്ങൾ മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; വർഷം മുഴുവൻ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം: സുപ്രീംകോടതി

Delhi Air Pollution/ Supreme Court( Image Credits: Social Media)

Published: 

11 Nov 2024 | 07:01 PM

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ചില പ്രത്യേക മാസങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും, പടക്കങ്ങൾക്ക് രാജ്യവ്യാപകമായി സ്ഥിര നിരോധനം ഏർപ്പെടുത്താത്തത് എന്ത് കാരണത്താലാണെന്നും സുപ്രീംകോടതി ആരാഞ്ഞു. ഡൽഹി പടക്കങ്ങൾ പൂർണമായും നിരോധിച്ച സർക്കാർ നടപടി കണ്ണിൽ പൊടിയിടുന്നതിന് സമമാണെന്നും കോടതി പറഞ്ഞു.

ഒരു മതവും മലിനീകരണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. പടക്കം പൊട്ടിക്കുന്നതിലൂടെയുണ്ടാകുന്ന വായു മലിനീകരണം, പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം സുരക്ഷിതമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം പൗരന്മാർക്കുമുണ്ടെന്നും കോടതി വിലയിരുത്തി.

നിലവിലുള്ള നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ ഡൽഹി സർക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ പൊലീസ് അലംഭാവം കാണിച്ചെന്നും ജസ്റ്റിസുമാരായ അഭയ് ഓക്ക, എ ജി മസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്തിനാണ് പടക്കങ്ങൾ പൊട്ടിക്കുന്നതിന് ഒക്‌ടോബറിനും ജനുവരിക്കും ഇടയിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ബെഞ്ച് ചോദിച്ചു.

ഉത്സവ സീസണുകളിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വ്യക്തമാക്കി. എന്നാൽ, പടക്കങ്ങൾക്ക് സ്ഥിര വിലക്ക് ഏർപ്പെടുത്തണമെന്ന അഭിപ്രായത്തിൽ ബെഞ്ച് ഉറച്ചുനിന്നു. ഡൽഹിയിൽ പടക്കങ്ങളുടെ നിർമ്മാണവും വിൽപ്പനയും നിരോധിച്ചെങ്കിലും തെരഞ്ഞെടുപ്പ്, കല്യാണം തുടങ്ങിയ പരിപാടികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബർ 14-ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവും കോടതി പരിശോധിച്ചു. സമ്പൂർണ നിരോധനം ‌നിലനിൽക്കെ പടക്ക നിർമ്മാണത്തിനും വിൽപ്പനയ്ക്കുമായി ലൈസൻസുകൾ അനുവദിക്കരുതെന്നും കോടതി അറിയിച്ചു. പടക്കങ്ങളുടെ വിൽപ്പനയും നിർമ്മാണവും ഇല്ലെന്ന് ഉറപ്പുവരുത്താൻ കോടതി ഡൽഹി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

ഡൽഹിയിലെ വായുമലിനീകരണ നിയന്ത്രണ ബോർഡ് സംഭവത്തിൽ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. ഒക്ടോബർ 14 മുതൽ ന്യൂഇയർ വരെ ഏർപ്പെടുത്തിയ നിരോധനം വൈകിപ്പോയെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും നവംബർ 25ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി ഡൽഹി സർക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മലിനമായ ന​ഗരങ്ങളുടെ പട്ടികയിലാണ് ഡൽഹിയുള്ളത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ