5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bulldozer Raj: രാജ്യത്ത് ബുള്‍ഡോസര്‍ രാജ് വേണ്ട; തടയിട്ട് സുപ്രീംകോടതി

Supreme Court Pauses Bulldozer Raj: കോടതിയുടെ അനുമതിയില്ലാതെ വീടുകള്‍ പൊളിക്കരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയുടെ ഭാഗമായി ചില സംസ്ഥാന സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

Bulldozer Raj: രാജ്യത്ത് ബുള്‍ഡോസര്‍ രാജ് വേണ്ട; തടയിട്ട് സുപ്രീംകോടതി
സുപ്രീം കോടതി (The India Today Group/Getty Images Editorial)
shiji-mk
SHIJI M K | Published: 17 Sep 2024 17:14 PM

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജ് (Bulldozer Raj) തടഞ്ഞ് സുപ്രീംകോടതി (Supreme Court) സുപ്രീകോടതിയുടെ നിര്‍ദേശമില്ലാതെ രാജ്യത്ത് ബുള്‍ഡോസര്‍ രാജ് നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദേശം. ഒക്ടോബര്‍ ഒന്ന് വരെയാണ് ബുള്‍ഡോസര്‍ രാജ് താത്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ പൊതു റോഡുകള്‍, റെയില്‍വേ ലൈനുകള്‍, നടപ്പാതകള്‍, ജലാശയങ്ങള്‍ എന്നീ കയ്യേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കോടതിയുടെ അനുമതിയില്ലാതെ വീടുകള്‍ പൊളിക്കരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയുടെ ഭാഗമായി ചില സംസ്ഥാന സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ശിക്ഷാനടപടിയുടെ ഭാഗമായി വീടുകളും വസ്തുക്കളും ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. ബുള്‍ഡോസര്‍ രാജിനെതിരായ ഹരജികള്‍ ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

Also Read: Atishi Marlena: രാജ്യതലസ്ഥാനത്തിന് വീണ്ടും തലെെവി; സിങ്ക പെണ്ണാവാൻ അതിഷി

ബുള്‍ഡോസര്‍ രാജിനെതിരെ ഇതിന് മുമ്പും സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഏതെങ്കിലും കേസില്‍ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ബുള്‍ഡോസര്‍ രാജില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, നിയമപരമായ അധികാരങ്ങളുള്ളവരുടെ കൈകള്‍ ഇത്തരത്തില്‍ കെട്ടിയിടാന്‍ പാടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതി ഉത്തരവില്‍ പ്രതികരിച്ചു. എന്നാല്‍ രണ്ടാഴ്ചത്തേക്ക് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നത് സ്വര്‍ഗം ഇടിഞ്ഞുവീഴാന്‍ കാരണമാകില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കൂ, ആ 15 ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കുകയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍ദേശമെന്നും ബെഞ്ച് വ്യക്തമാക്കി.

നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പൊളിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത് ഭരണഘടനയുടെ ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു. കൂടാതെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിനുള്ള നിയമം ദുര്‍വിനിയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Also Read: Delhi New CM : കെജ്രിവാളിൻ്റെ പിൻഗാമി അതിഷി; ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വനിത

എന്നാല്‍ പൊളിക്കല്‍ നടപടിയില്‍ അവസാന വാദത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും പൊളിച്ചുമാറ്റല്‍ തുടരുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ് കോടതിയെ അറിയിച്ചു. കെട്ടിടം പൊളിക്കുന്നതും പ്രതികളുടെ കുറ്റകൃത്യങ്ങളും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News