Supreme Court On Assault Case: മാറിടത്തിൽ അമർത്തുന്നത് പീഡനശ്രമമല്ലെന്ന വിധിയിൽ തിരിച്ചടി; കർശന മാർഗരേഖയുമായി സുപ്രീം കോടതി

SC Slams Patna HC over Assault Case: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനമോ അതിനുള്ള ശ്രമമോ ആകില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇപ്പോഴും സമാനവിധികൾ ആവർത്തിക്കപ്പെടുന്നുണ്ടെന്നതാണ് പട്ന ഹൈക്കോടതി പരാമർശം ചൂണ്ടിക്കാട്ടുന്നത്. അത്തരം നടപടി സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും പീഡനക്കുറ്റമായി കാണാൻ കഴിയില്ലെന്നുമാണ് പട്ന ഹൈക്കോടതി പറഞ്ഞത്.

Supreme Court On Assault Case: മാറിടത്തിൽ അമർത്തുന്നത് പീഡനശ്രമമല്ലെന്ന വിധിയിൽ തിരിച്ചടി; കർശന മാർഗരേഖയുമായി സുപ്രീം കോടതി

Sc, Patna Hc

Published: 

16 Jul 2026 | 06:47 PM

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പട്ന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കടുത്ത വിമർശവുമായി സുപ്രീം കോടതി (SC Slams Patna HC over Assault Case). സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമാകില്ലെന്നായിരുന്ന പട്ന ഹൈക്കോടതിയുടെ പരാമർശം. ഈ ഉത്തരവിലാണ് സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചിരിക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നതിനും ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും കർശന മാർഗരേഖയും സുപ്രീം കോടതി പുറപ്പെടുവിച്ചു.

ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ദേശീയ ജുഡീഷ്യൽ അക്കാദമി കമ്മിറ്റിയുടെ റിപ്പോർട്ട് രാജ്യമെങ്ങുമുള്ള ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾ, സംസ്ഥാന നിയമ വകുപ്പുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾ എന്നിവയ്ക്ക് നൽകാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

ALSO READ: ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കേന്ദ്രം

സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനമോ അതിനുള്ള ശ്രമമോ ആകില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇപ്പോഴും സമാനവിധികൾ ആവർത്തിക്കപ്പെടുന്നുണ്ടെന്നതാണ് പട്ന ഹൈക്കോടതി പരാമർശം ചൂണ്ടിക്കാട്ടുന്നത്. അത്തരം നടപടി സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും പീഡനക്കുറ്റമായി കാണാൻ കഴിയില്ലെന്നുമാണ് പട്ന ഹൈക്കോടതി പറഞ്ഞത്.

അതീവ ഗൗരവമേറിയ കേസുകളിൽ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് കൃത്യമായ നിയമപഠനമോ സമഗ്രമായ ഗവേഷണമോ നടക്കുന്നില്ല. ഗവേഷണത്തിന്റെ ഈ അഭാവം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. 2008ൽ നടന്ന പീഡനക്കേസിലെ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതിജീവിതയും പിതാവും കൂടി സ്റ്റുഡിയോയിൽ പോയപ്പോഴാണ് ദുരനുഭവം നേരിട്ടത്.

ഫോട്ടോ എടുക്കാനായി സ്റ്റുഡിയോയിലെത്തിയ പെൺകുട്ടിയെ സ്റ്റുഡിയോ ഉടമ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനെ പുറത്തിരുത്തിയ ശേഷം വാതിലടച്ചായിരുന്നു അതിക്രമം. സംഭവത്തിൽ സ്റ്റുഡിയോ ഉടമയായ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചതിനും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇരയുടെ മൊഴിയും സാഹചര്യ തെളിവുകളും മുൻനിർത്തിയായിരുന്നു കോടതി ഉത്തരവ്.

എന്നാൽ വിചാരണക്കോടതിയുടെ ഈ ശിക്ഷാവിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി കേസിൽ വ്യത്യസ്തമായ നിരീക്ഷണമാണ് നടത്തിയത്. പ്രതി പെൺകുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചു എന്നത് ശരിയാണെങ്കിലും, ‘ബലാത്സംഗ ശ്രമം’ എന്ന ഗുരുതരമായ കുറ്റം സ്ഥാപിച്ചെടുക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടു എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

English Summary:

Supreme Court have been issued assault guidelines to all courts following strong displeasure over a Patna High Court order. Patna HC Ruling that pressing a woman’s breast is not attempt of assault.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി