AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

500 Currency Note: യൂട്യൂബ് നോക്കി 500ന്റെ കള്ളനോട്ടുണ്ടാക്കി; അവസാനം പിടിവീണു

Fake Currency Case: പിടിയിലാകുന്ന സമയത്ത് ഇരുവരുടെയും പക്കല്‍ ഇരുപതോളം 500 രൂപയുടെ കള്ളനോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ നോട്ടുകളാണെന്ന് തോന്നുന്ന വിധത്തിലാണ് അവയുള്ളതെന്നുമാണ് പോലീസ് പറയുന്നത്.

500 Currency Note: യൂട്യൂബ് നോക്കി 500ന്റെ കള്ളനോട്ടുണ്ടാക്കി; അവസാനം പിടിവീണു
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Shiji M K
Shiji M K | Published: 10 Nov 2024 | 09:33 AM

ലഖ്‌നൗ: യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടുണ്ടാക്കിയ പ്രതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം നടന്നത്. സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തമായി നിര്‍മ്മിച്ചെടുത്ത വ്യാജ കറന്‍സികള്‍ പ്രതികള്‍ വിനിമയം നടത്തിയെന്നും പോലീസ് പറഞ്ഞു.

പത്ത് രൂപയുടെ സ്റ്റാമ്പ് പേപ്പറിലാണ് പ്രതികള്‍ 500 രൂപയുടെ വ്യാജ കറന്‍സികള്‍ നിര്‍മിച്ചത്. 30,000 രൂപയുടെ വ്യാജ കറന്‍സികളാണ് ഇരുവരും ചേര്‍ന്ന് നിര്‍മിച്ചത്. ഈ തുക വിനിമയം നടത്തിയാതും പിടിച്ചെടുത്ത എല്ലാ കറന്‍സികള്‍ക്കും ഒരേ സീരിയല്‍ നമ്പറാണെന്നും പോലീസ് വ്യക്കമാക്കി. നോട്ടകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ക്ക് അവ യഥാര്‍ഥമാണോ വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് അഡീഷണല്‍ സൂപ്രണ്ട് കാലു സിങ് പറഞ്ഞു.

Also Read: Viral Video: ഇത് അല്പം ഓവറായില്ലേ! വാഗണര്‍ കാറിന് ‘ശവസംസ്കാരം’ നടത്തി കുടുംബം; ചടങ്ങിന് പുരോഹിതര്‍, ചെലവ് 4 ലക്ഷം

സതീഷ് റായിയുടെയും പ്രമോദ് മിശ്രയുടെയും പക്കല്‍ നിന്ന് കറന്‍സി നോട്ടുകളോടൊപ്പം ലാപ്‌ടോപ്, പ്രിന്റര്‍, സ്റ്റാമ്പ് പേപ്പറുകള്‍, ആള്‍ട്ടോ കാര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മിനറല്‍ വാട്ടറിന്റെ പരസ്യങ്ങള്‍ അച്ചടിക്കുന്ന തൊഴിലാളികളാണ് പിടിയിലായ പ്രതികള്‍ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

വ്യാജ നോട്ട് നിര്‍മിക്കുന്നതിനായി മിര്‍സാപൂരില്‍ നിന്ന് സ്റ്റാമ്പ് പേപ്പര്‍ വാങ്ങിയ ശേഷം യൂട്യൂബ് നോക്കി കള്ളനോട്ടടിക്കുകയായിരുന്നു. കള്ളനോട്ടുമായി സോന്‍ഭദ്രയിലെ രാംഗഡ് മാര്‍ക്കറ്റില്‍ ഇരുവരും എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. 10,000 രൂപയുടെ കള്ളനോട്ടുമായാണ് പ്രതികള്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി മാര്‍ക്കറ്റിലെത്തിയത്.

Also Read: PSI Got Attacked: അമ്മയുടെ വാക്ക് കേട്ട് വനിതാ പോലീസിനെ തല്ലി മകൻ; ഒടുവിൽ രണ്ടുപേരും അറസ്റ്റിൽ

പിടിയിലാകുന്ന സമയത്ത് ഇരുവരുടെയും പക്കല്‍ ഇരുപതോളം 500 രൂപയുടെ കള്ളനോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ നോട്ടുകളാണെന്ന് തോന്നുന്ന വിധത്തിലാണ് അവയുള്ളതെന്നുമാണ് പോലീസ് പറയുന്നത്.