AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tamilnadu Newborn Murder: പിഞ്ചുകുഞ്ഞിൻ്റെ വായിൽ ടിഷ്യൂ പേപർ കുത്തിനിറച്ച് കൊന്നു; പിന്നിൽ അമ്മായിഅമ്മയുടെ കുത്തുവാക്ക്

Tamilnadu Kanyakumari Newborn Murder: കന്യാകുമാരി ജില്ലയിലെ കരുങ്കലിലാണ് സംഭവം നടന്നത്. കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കും പോസ്റ്റ്പാ‍ർട്ടം ഡിപ്രഷനും മൂലമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് 21കാരിയുടെ മൊഴി.

Tamilnadu Newborn Murder: പിഞ്ചുകുഞ്ഞിൻ്റെ വായിൽ ടിഷ്യൂ പേപർ കുത്തിനിറച്ച് കൊന്നു; പിന്നിൽ അമ്മായിഅമ്മയുടെ കുത്തുവാക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 13 Sep 2025 14:01 PM

കന്യാകുമാരി: അമ്മായിഅമ്മയുടെ കുത്തുവാക്ക് കാരണം 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി 21കാരിയായ അമ്മ. കുഞ്ഞ് ജനിച്ച സമയം ശരിയല്ലെന്ന് ചൂണ്ടികാട്ടിയാണ് അമ്മായിഅമ്മ ദിവസേന കുത്തുവാക്ക് പറഞ്ഞിരുന്നത്. ഇതേതുടർന്ന് മനം നൊന്ത 21കാരി 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

കന്യാകുമാരി ജില്ലയിലെ കരുങ്കലിലാണ് സംഭവം നടന്നത്. കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കും പോസ്റ്റ്പാ‍ർട്ടം ഡിപ്രഷനും മൂലമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് 21കാരിയുടെ മൊഴി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചലനമറ്റ നിലയിൽ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം അസ്വഭാവിക മരണത്തിന് കേസെടുത്ത് കുട്ടിയെ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. അപ്പോഴാണ് 42 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായിലൂടെ ശ്വാസനാളിയിൽ ടിഷ്യൂ പേപ്പർ കുത്തി നിറച്ചതായി കണ്ടെത്തിയത്.

പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് 21 കാരിയായ ബെനീറ്റ പോലീസിന് മൊഴി നൽകി. പ്രണയ വിവാഹത്തിന് ശേഷം പെൺകുഞ്ഞ് ജനിച്ചതിൽ അമ്മായിഅമ്മ നിരന്തരമായി കുറ്റപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയാൽ പറയുന്നുണ്ട്.