Teacher Naps in Class Room: സാറേ പതുക്കെ കൂർക്കം വലിക്കുമോ, പഠിക്കാൻ പറ്റുന്നില്ല… ക്ലാസിലിരുന്ന് ഉറങ്ങി അധ്യാപകന്‍; വിഡിയോ വൈറൽ
Teacher sleeps in Class: മഹാരാഷ്ട്രയിലെ ഗഡേഗവൻ ഗ്രാമത്തിലെ ജില്ലാ പഞ്ചായത്തിന് കീഴിലുളള മറാത്തി മീഡിയം സ്കൂളിലാണ് സംഭവം. വികെ മുണ്ടെ എന്ന അധ്യാപകനാണ് കാസ് മുറിയിൽ ഇരുന്ന് ഉറങ്ങിയത്.
കുട്ടികൾക്ക് പാഠം പഠിപ്പിക്കേണ്ട അധ്യാപകൻ അതിന് തയ്യാറാവാതെ കിടന്നുറങ്ങിയാൽ എന്ത് ചെയ്യും? അതും കുട്ടികളുടെ മുന്നിൽ മേശയ്ക്ക് മേൽ കാൽ കയറ്റി വച്ചൊരു ഗാഢനിദ്രയായാലോ… അത്തരത്തിലുള്ള ഒരു അധ്യാപകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ക്ലാസ് മുറിയിൽ കുട്ടികൾക്ക് മുന്നിൽ മേശയ്ക്ക് മേൽ കാൽ കയറ്റി വച്ച് ഉറങ്ങുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഗഡേഗവൻ ഗ്രാമത്തിലെ ജില്ലാ പഞ്ചായത്തിന് കീഴിലുളള മറാത്തി മീഡിയം സ്കൂളിലാണ് സംഭവം. വികെ മുണ്ടെ എന്ന അധ്യാപകനാണ് കാസ് മുറിയിൽ ഇരുന്ന് ഉറങ്ങിയത്.
കസേരയിൽ ഇരുന്ന് കാലുകൾ മേശപ്പുറത്ത് ഉയർത്തിവെച്ച് സുഖമായി ഉറങ്ങുകയും കൂർക്കം വലിക്കുകയും ചെയ്യുന്ന അധ്യാപകനെ വിഡിയോയിൽ കാണാം. 15ഓളംവിദ്യാർത്ഥികൾ ക്ലാസിലുള്ളതായും വ്യക്തമാണ്. വീഡിയോ പകർത്തിയ ആൾ ഒരു വിദ്യാർത്ഥിനിയോട് അധ്യാപകൻ എത്ര നേരമായി ഉറങ്ങുകയാണെന്ന് ചോദിക്കുന്നുണ്ട്. അവൾ മടിച്ചു മടിച്ചു അരമണിക്കൂറോളം എന്ന് പറയുന്നുണ്ട്. പിന്നീട് അധ്യാപകൻ ഉറങ്ങമുണരുന്നുണ്ട്.
എന്നാൽ പിടിക്കപ്പെട്ടതിൽ അധ്യാപകന്റെ മുഖത്ത് ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിദ്യാഭ്യാസ ഓഫീസർ സതീഷ് ഷിൻഡെക്ക് പരാതി നൽകിയിട്ടുണ്ട്, അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും ഈ സംഭവം വഴിതെളിച്ചിട്ടുണ്ട്.