J&K CRPF Camp Terror Attack : ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യാംപിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് പരിക്ക്

Jammu & Kashmir CRPF Terror Attack : കുൽഗാം ജില്ലയിലെ അക്രാൻ മേഖലയിലാണ് തീവ്രവാദ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബൈക്കിലെത്തിയ ആക്രമികൾ സിആർപിഎഫിൻ്റെ പരിശോധന ബൂത്തിലേക്ക് വെടിയുതുർക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി

J&K CRPF Camp Terror Attack : ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യാംപിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് പരിക്ക്

Representational Image

Updated On: 

11 Nov 2026 | 04:02 PM

ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യംപിന് നേരെ തീവ്രവാദ ആക്രമണം. കുൽഗാം ജില്ലയിലെ ആഖ്രാൻ മേഖലയിലുള്ള സിആർപിഎഫിൻ്റെ പോസ്റ്റിലേക്ക് അക്രമികൾ വെടിയുതർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. അഖ്രാൻ മേഖലയിലെ മിർ ബാസാറിനെ സമീപുമുള്ള സിആർപിഎഫ് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ശാന്തമായി തുടരുന്ന  താഴ്വരയിൽ ഏറെ നാളുകൾക്ക് ശേഷമാണ് വീണ്ടും തീവ്രവാദി ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്.

ഉച്ചയ്ക്ക് ശേഷം 2.15 ഓടെയായിരുന്നു സംഭവം. രണ്ട് പേർ ബൈക്കിൽ എത്തിയാണ് സിആർപിഎഫ് പോസ്റ്റിന് നേരെ വെടിയുതർത്തത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ അനന്തനാഗിലെ അശുപത്രയിലേക്ക് മാറ്റിയെന്ന് സിആർപിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം ജമ്മു കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹാ കുൽഗാമിൽ ഇന്ന് സന്ദർശനം നടത്തിയിരുന്നു. ആക്രമണം ഉണ്ടായ സ്ഥലത്ത് നിന്നും ഏറെ മാറിയാണ് ലെഫ്. ഗവർണർ സന്ദർശനം നടത്തിയത്.

ALSO READ : വിമാനത്തിലെ ശുചിമുറിയിൽ ഹൈജാക്ക് സന്ദേശം; കൊൽക്കത്ത വിമാനത്താവളത്തിൽ പരിഭ്രാന്തി

ഉച്ചയോടെ സംഭവ സ്ഥലത്ത് വലിയ ശബ്ദം കേട്ടുയെന്ന് പ്രദേശവാസികൾ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ബൈക്കിലെത്തിയ ആക്രമകാരികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ സിആർപിഎഫ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണം റിപ്പോർട്ട് ചെയ്തതിന് ശേഷം താഴ്വരയിലെ കനത്ത പരിശോധനയാണ് നടക്കുന്നത്. പ്രദേശത്തെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ സുരക്ഷസേന നിർദേശം നൽകിട്ടുണ്ട്.

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിനെതിരെ റാഞ്ചൽ ഭീഷിണി

ഇന്ന് കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിനെതിരെ റാഞ്ചൽ ഭീഷിണി റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിൻ്റെ ശുചിമുറിയിലെ കണ്ണാടിയിലാണ് റാഞ്ചൽ ഭീഷിണി സന്ദേശം കണ്ടെത്തി. ഉടൻ തന്നെ വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. എയർ ഇന്ത്യയുടെ AI 772 വിമാനത്തിലാണ് സംഭവം. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ശുചിമുറിയിലെ കണ്ണാടിയിൽ സന്ദേശം എഴുതിയതെന്നാണ് പ്രാഥമിക വിവരം.

English Summary

Terror Attack Reported In Jammu Kashmir Kulgam District Akhran Area CRPF Post.  Two CRPF Jawans Got Injured.

Loading...
Unable to load recommendations.
Follow Us
Related Stories
വിമാനത്തിലെ ശുചിമുറിയിൽ ഹൈജാക്ക് സന്ദേശം; കൊൽക്കത്ത വിമാനത്താവളത്തിൽ പരിഭ്രാന്തി
ലക്ഷ്യം വൻ ആക്രമണം? റോക്കറ്റ് ലോഞ്ചറും വൻ ലഹരിശേഖരവുമായി പഞ്ചാബിൽ 7 പേർ പിടിയിൽ
Namma Metro: ഔട്ടർ റിങ് റോഡിലേക്ക് നമ്മ മെട്രോ എത്തി; ബ്ലൂ ലൈൻ പരീക്ഷണ ഓട്ടം കൂടുതൽ ദൂരത്തേക്ക്
പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് വാഗ്ദാനം ചെയ്ത് പീഡനം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പ്രതി അറസ്റ്റിൽ
BAPS Swaminarayan Mandir: ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രത്തിൽ അന്നക്കൂട്ട് ഉത്സവവും ഗോവർദ്ധന പൂജയും ഭക്തിപൂർവ്വം ആഘോഷിച്ചു
ധാക്കയിലെ ചേരികൾ ഡൽഹിയെന്ന് വ്യാജപ്രചാരണം; ചൈനീസ് വ്ലോഗർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ത്യ
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം; ഈ തീയതികളിലാണോ ജനിച്ചത്?
പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി