AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Army: ജമ്മുവില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; തെരച്ചില്‍ തുടരുന്നു

Army Officer Kidnapped: മറ്റൊരു സൈനികന്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. സൈനികനായി ഇന്ത്യന്‍ ആര്‍മിയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘം തെരച്ചില്‍ തുടരുകയാണ്. ഭീകരര്‍ക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്.

Indian Army: ജമ്മുവില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; തെരച്ചില്‍ തുടരുന്നു
ഇന്ത്യന്‍ സൈന്യം (Image Credits: PTI)
Shiji M K
Shiji M K | Updated On: 08 Oct 2024 | 11:56 PM

ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ അനന്തനഗറില്‍ നിന്നും സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കരശ്മീരിലെ ടെറിട്ടോറിയല്‍ ആര്‍മി സൈനികനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. മറ്റൊരു സൈനികന്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. സൈനികനായി ഇന്ത്യന്‍ ആര്‍മിയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘം തെരച്ചില്‍ തുടരുകയാണ്. ഭീകരര്‍ക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്.

Also Read: Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

2020ലും സമാനമായ സംഭവം ഉണ്ടായിരുന്നു. ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ഷാക്കിര്‍ മന്‍സൂര്‍ വാഗെയെയാണ് അന്ന് തട്ടിക്കൊണ്ടുപോയത്. കശ്മീരില്‍ നിന്ന് തന്നെയാണ് ഇയാളെയും തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടുകാര്‍ വീടിന് സമീപത്ത് നിന്ന് ഷാക്കിറിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തു.

ഷാക്കിര്‍ ബക്രീദിന് പോയ സമയത്തായിരുന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ കാറും കത്തിച്ചിരുന്നു.