5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jammu Kashmir Encounter: ജമ്മു കശ്മീരിൽ സെെനിക കേന്ദ്രത്തിന് നേരെ ഭീരാക്രമണം; സെെനികന് പരിക്ക്

Jammu Kashmir Encounter: 2018 ഫെബ്രുവരിയിലും സൻജ്വാൻ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സെെനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്.

Jammu Kashmir Encounter: ജമ്മു കശ്മീരിൽ സെെനിക കേന്ദ്രത്തിന് നേരെ ഭീരാക്രമണം; സെെനികന് പരിക്ക്
Follow Us
athira-ajithkumar
Athira CA | Published: 02 Sep 2024 18:07 PM

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു ദർബാറിന് സമീപമുള്ള സൻജ്വാൻ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു സെെനികന് പരിക്കേറ്റു. സെെനികന്റെ നില തൃപ്തികരമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ന് തിങ്കളാഴ്ച രാവിലെ 10.50 ഓടെയാണ് സെൻട്രി പോസ്റ്റിന് സമീപമുള്ള ക്യാമ്പിൽ ആക്രമണം ഉണ്ടായത്. 36 ഇൻഫ്രൻ്ററി ബ്രിഗേഡുകളായിരുന്നു ക്യാമ്പിലുണ്ടായിരുന്നതെന്ന് ആർമി അറിയിച്ചു. പിന്നാലെ സെെന്യം തിരിച്ചടിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സെെനിക കേന്ദ്രത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. കശ്മീരിലെ പ്രധാന സെെനിക കേന്ദ്രങ്ങളിലൊന്നാണ് സൻജ്വാനിലെ സൈനികകേന്ദ്രം. സൻജ്വാൻ സെെനിക കേന്ദ്രത്തിന് നേരെ ഇതാദ്യമായല്ല ഭീകരാക്രമണമുണ്ടാകുന്നത്. 2018 ഫെബ്രുവരി 10-ന് ഭീകരാക്രമണം നടന്നിരുന്നു. ആറ് സെെനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇത് കൂടാതെ മൂന്ന് ഭീകരരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ജയ്ഷെ മുഹമ്മദായിരുന്നു ഭീകരാക്രമണത്തിന് പിന്നിൽ. സെെനികർ ഉൾപ്പെടെ 20-ഓളം പേർക്കാണ് അന്ന് പരിക്കേറ്റത്.

ഓ​ഗസ്റ്റ് 31-ന് ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ (LOC) ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച കുപ്വാരയിലെ നിയന്ത്രണ രേഖയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

ജമ്മു കശ്മീരിൽ ഒരിടവേളയ്ക്ക് ശേഷം ഭീകരാക്രമണം തുടർക്കഥയാകുകയാണ്. 2021 മുതലാണ്‌ മേഖലയിൽ ഭീകരാക്രമണങ്ങൾ വർധിച്ചത്‌. ഇതുവരെയുള്ള ഭീകരാക്രമണങ്ങളിൽ 51 സെെനികരാണ് വീരമൃത്യു വരിച്ചത്.

Latest News