5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Digital Agriculture Mission: ഡിജിറ്റൽ കാർഷിക മിഷന് അം​ഗീകാരം; കാർഷിക മേഖലയുടെ ഉന്നമനത്തിന് 13,966 കോടി

Digital Agriculture Mission: കർഷകരുടെ ഉന്നമനത്തിനുവേണ്ടി മന്ത്രിസഭായോ​ഗത്തിൽ മറ്റ് ചില നിർണായക തീരുമാനങ്ങളെടുത്തതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ 2817 കോടിയുടെ ഡിജിറ്റൽ കാർഷിക മിഷനും കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

Digital Agriculture Mission: ഡിജിറ്റൽ കാർഷിക മിഷന് അം​ഗീകാരം; കാർഷിക മേഖലയുടെ ഉന്നമനത്തിന് 13,966 കോടി
Ashwini Vaishnaw (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 02 Sep 2024 18:57 PM

ന്യൂഡൽഹി: കാർഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ (Central government) അം​ഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് കർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾക്ക് അം​ഗീകാരം നൽകിയിരിക്കുന്നത്. കർഷകരുടെ ഉന്നമനത്തിനുവേണ്ടി മന്ത്രിസഭായോ​ഗത്തിൽ മറ്റ് ചില നിർണായക തീരുമാനങ്ങളെടുത്തതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ 2817 കോടിയുടെ ഡിജിറ്റൽ കാർഷിക മിഷനും (digital agriculture mission) കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏഴ് സുപ്രധാന തീരുമാനങ്ങളും യോ​ഗത്തിൽ തീർപ്പാക്കി. ഇതിൽ, ഏറ്റവും പ്രധാനം ഡിജിറ്റൽ കാർഷിക മിഷനാണ്. പൈലറ്റ് പ്രോജക്ടുകൾ ഏറ്റെടുക്കുകയും അതിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, മൊത്തം 2817 കോടി രൂപ മുതൽ മുടക്കിൽ ഡിജിറ്റൽ കാർഷിക മിഷൻ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ALSO READ: പാചകവാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചു; 39 രൂപ ഉയര്‍ത്തി കമ്പനികള്‍

ഇന്ത്യൻ ജനതയുടെ ഭക്ഷ്യ, പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിന് 3,979 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്. പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കുന്നത് ലക്ഷ്യംവച്ചുള്ള പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള ക്രോപ് സയൻസ്, ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നിവ കണക്കിലെടുത്ത് കർഷകരെ 2047-ഓടെ സജ്ജമാക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.

കൂടാതെ, ഹോർട്ടികൾച്ചറിന്റെ സുസ്ഥിര വികസനത്തിനായി 860 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അം​ഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രി റിസർച്ചിന് കീഴിൽ 2020-ലെ വിദ്യാഭ്യാസനയത്തിന് അനുസൃതമായി കാർഷിക വിദ്യാഭ്യാസവും ​ഗവേഷണവും മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാർഷിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി 2,291 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. 1,202 കോടി രൂപ കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്ക് വേണ്ടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

Latest News