AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Security deposit: 4 ബിഎച്ച്കെ അപ്പാര്‍ട്ട്‌മെന്റിന് 23 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ്; എന്താണിത്

Security deposit for the 4 BHK apartment : 10 മാസത്തേക്കാണ് ഈ തുക ആവശ്യപ്പെടുന്നത്. പ്രതിമാസം വാടക 2.3 ലക്ഷം രൂപയും. കാലേബ് ഫ്രീസെൻ എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂയോർക്ക്, ടൊറന്റോ പോലുള്ള നഗരങ്ങളിൽ വാടകക്കാർ സാധരണയായി നൽകുന്നത് ഒരു മാസത്തെ ഡെപ്പോസിറ്റാണ്.

Security deposit: 4 ബിഎച്ച്കെ അപ്പാര്‍ട്ട്‌മെന്റിന് 23 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ്; എന്താണിത്
Security Deposit For The 4 Bhk ApartmentImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 22 Jul 2025 14:31 PM

ബെംഗളൂരു: വാടക വീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് കൊടുക്കുന്നത് സാധാരണയാണ്. എന്നാൽ ബെംഗളൂരുവിൽ നാല് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്‌മെന്റിന് ആവശ്യപ്പെട്ട തുകയാണ് എല്ലാരെയും അമ്പരപ്പിക്കുന്നത്.

നാല് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്‌മെന്റിന് 23 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇതോടെ ബെംഗളൂരു ജീവിതം ഇത്രയ്ക്ക് പണ ചെലവുള്ളതാണോ എന്ന ചോദ്യമാണ് എല്ലാവരിലും ഉണർത്തിയത്.

10 മാസത്തേക്കാണ് ഈ തുക ആവശ്യപ്പെടുന്നത്. പ്രതിമാസം വാടക 2.3 ലക്ഷം രൂപയും. കാലേബ് ഫ്രീസെൻ എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂയോർക്ക്, ടൊറന്റോ പോലുള്ള നഗരങ്ങളിൽ വാടകക്കാർ സാധരണയായി നൽകുന്നത് ഒരു മാസത്തെ ഡെപ്പോസിറ്റാണ്.

സിംഗപ്പൂർ വർഷത്തിൽ ഒരു മാസത്തേക്ക് ആവശ്യപ്പെടുന്നു. സാൻ ഫ്രാൻസിസ്‌കോയിൽ രണ്ട് മാസം, ദുബായിൽ വാർഷിക വാടകയുടെ 5 മുതൽ 10 ശതമാനം വരെ, ലണ്ടനിൽ 5-6 ആഴ്ചത്തെ വാടക എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ബെന്നിഗന ഹള്ളിയിലെ 4,500 ചതുരശ്ര അടി വിസ്തീർണമുള്ള, പൂർണമായും ഫർണിഷ് ചെയ്ത വീടാണിത്. വാടകയായി 2.3 ലക്ഷം രൂപയും 23 ലക്ഷം രൂപ അഡ്വാൻസുമാണ് ചോദിക്കുന്നതെന്ന് ഫ്രീസെൻ എക്‌സിൽ കുറിച്ചു.