മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു: 13 പേർക്ക് പരിക്ക്

Manipur Military Vehicle Accident: അപകടത്തിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സേനാപതി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു: 13 പേർക്ക് പരിക്ക്

Representational Image

Published: 

12 Mar 2025 | 06:28 AM

ഇംഫാല്‍: മണിപ്പൂരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സേനാപതി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിനഞ്ചോളം ബിഎസ്എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.

Also Read:ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു; ജമ്മു കശ്മീരിലെ രണ്ട് സംഘടനകളെ നിരോധിച്ച് കേന്ദ്രം

അതേസമയം അപകടത്തിൽ മരിച്ച സൈനികര്‍ക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്