AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Teens Killed After Train Hits: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജിയിൽ മുഴുകി; ട്രെയിനിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

PUBG Addiction Claims 3 Lives on Railway Tracks: മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞില്ല.

Teens Killed After Train Hits: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജിയിൽ മുഴുകി;  ട്രെയിനിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
Train Image Credit source: Getty Images
Sarika KP
Sarika KP | Published: 03 Jan 2025 | 10:17 AM

പട്ന: കുട്ടികൾകളുടെയും യുവാക്കൾക്കളുടെയും പ്രിയപ്പെട്ട ഗെയിം ആണ് പബ്ജി. ലഹരി പോലെ പബ്ജിയിലും അടിമയാകുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. പബ്ജിയിലൂടെ ജീവൻ നഷ്ടപ്പെട്ടവർ തന്നെ നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു വാർത്തയാണ് ബീ​ഹാറിൽ നിന്നെത്തുന്നത്. റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കുന്നതിനിടെയിൽ ട്രെയിനിടിച്ച് മൂന്ന് പേർ മരിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തയാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം.

മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞില്ല. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കൂടുതല്‍ വ്യക്തത വരുത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Also Read: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി

സംഭവസ്ഥലത്ത് നൂറു കണക്കിനാളുകളാണ് വിവരം അറിഞ്ഞ് തടിച്ചുകൂടിയത്. റെയില്‍വേ ട്രാക്കുകള്‍ പോലെയുളള സ്ഥലങ്ങളില്‍ അശ്രദ്ധമായി മൊബൈല്‍ ഗെയിമുകളും മറ്റും കളിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കുട്ടികളെ മാതാപിതാക്കള്‍ ബോധവാന്മാരാക്കണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.