Tamil Nadu train fire: തമിഴ്നാട്ടിലെ ട്രെയിൻ തീപിടിത്തത്തിൽ അട്ടിമറി? പാളത്തിൽ വിള്ളൽ കണ്ടെത്തി

Tiruvallur Goods Train Catches Fire: ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. ചരക്ക് ട്രെയിനിന്റെ പാളം തെറ്റുകയും പിന്നാലെ അഞ്ച് വാ​ഗണുകൾക്ക് തീപിടിക്കുകയായിരുന്നു. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്.

Tamil Nadu train fire: തമിഴ്നാട്ടിലെ ട്രെയിൻ തീപിടിത്തത്തിൽ അട്ടിമറി? പാളത്തിൽ വിള്ളൽ കണ്ടെത്തി

തമിഴ്നാട് ട്രെയിൻ തീപിടിത്തം

Published: 

13 Jul 2025 14:58 PM

തമിഴ്നാട്: തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംശയത്തിന് കാരണമായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

വിള്ളൽ മൂലമാണ് ട്രെയിനിന്റെ മൂന്ന് വാ​ഗണുകൾ പാളം തെറ്റിയതെന്നാണ് വിവരം. തുടർന്ന് ഡീസൽ ചോർച്ച ഉണ്ടാവുകയായിരുന്നു. നേരത്തെ തന്നെ പാളത്തിൽ വിള്ളൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണം.

ALSO READ: ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപ്പിടിച്ചു; 5 ഡീസൽ ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. ചരക്ക് ട്രെയിനിന്റെ പാളം തെറ്റുകയും പിന്നാലെ അഞ്ച് വാ​ഗണുകൾക്ക് തീപിടിക്കുകയായിരുന്നു. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായമില്ല. പുക ഉയരുന്ന സാഹചര്യത്തിൽ 2 കിലോമീറ്റർ ചുറ്റളവിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു.

അതേസമയം, അപകടത്തെ തുടർന്ന് ഈ റൂട്ടിലുള്ള തീവണ്ടി ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ജൂലായ് 13 ഞായറാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിനുകള്‍ ചെന്നൈ സെന്‍ട്രലിന് മുമ്പ് യാത്ര അവസാനിപ്പിക്കുമെന്നും ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും അറിയിപ്പുണ്ട്.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ