AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BJP Leader Shot Dead: ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു; പ്രതികൾ ഒളിവിൽ

BJP Leader Surendra Kewat Death: ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ‌സുരേന്ദ്രയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സുരേന്ദ്ര സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തു. എന്നാൽ കൃത്യം നടത്തിയശേഷം പ്രതികൾ രക്ഷപ്പെട്ടു. പോലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

BJP Leader Shot Dead: ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു; പ്രതികൾ ഒളിവിൽ
Bjp Leader Surendra Kewat Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 13 Jul 2025 13:26 PM

പട്‌ന: ബിഹാറിൽ ബിജെപി നേതാവിനെ (BJP Leader) അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഷെയ്ഖ്പുരയിലാണ് സംഭവം. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ‌സുരേന്ദ്രയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സുരേന്ദ്ര സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തു. എന്നാൽ കൃത്യം നടത്തിയശേഷം പ്രതികൾ രക്ഷപ്പെട്ടു. പോലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ച്ചയ്ക്ക് മുമ്പാണ് വ്യവസായിയായ ഗോപാൽ ഖേംകെയുടെ കൊലപാതകം നടന്നത്. സംഭവത്തിൽ ഏറെ വിവാദങ്ങൾ നിലനിൽക്കെയാണ് ബിഹാറിൽ ഒരു ബിജെപി നേതാവ് കൂടി വെടിവച്ച് കൊലപ്പെടുത്തുന്നത്. ജൂലായ് നാലിനാണ് ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാൽ ഖേംക പട്‌നയിൽ വച്ച് വെടിയേറ്റ് മരിച്ചത്.

സംഭവത്തിന് പിന്നാലെ ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെതിരേ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. അതിന് ശേഷമാണ് മന്ത്രവാദത്തിൻ്റെ പേരിൽ ബിഹാറിൽ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്ന സംഭവം റിപ്പോർട്ട് ചെയ്തത്.

അതേസമയം, ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. ‘പട്‌നയിൽ ഇപ്പോൾ ഒരു ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. എന്താണ് പറയേണ്ടത്, ആരോടാണ് പറയേണ്ടത്? സത്യം കേൾക്കാനോ തെറ്റുകൾ അംഗീകരിക്കാനോ തയ്യാറുള്ള ആരെങ്കിലും എൻഡിഎ സർക്കാരിലുണ്ടോ?”, അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.