Turkish Apples Boycott: തീവ്രവാദത്തെ പിന്തുണയ്ക്കുന്നു, തുർക്കി ആപ്പിൾ ബഹിഷ്കരിച്ച് കച്ചവടക്കാർ
Turkish Apples Boycott: തുർക്കിയിൽ നിന്നും ആപ്പിൾ വാങ്ങില്ലെന്നും പകരം ഹിമാചല്‍, ഉത്തരാഖണ്ഡ്, ഇറാൻ എന്നിവിടങ്ങളില്‍ നിന്നും കൂടുതലായി വാങ്ങാനാണ് തീരുമാനമെന്നും കച്ചവടക്കാർ പറഞ്ഞു.

പൂനെ: തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിൾ ബഹിഷ്കരിച്ച് പുനൈയിലെ കച്ചവടക്കാർ. ഭീകരാക്രമണത്തിൽ പാകിസ്താന് പിന്തുണ നൽകിയ തുർക്കിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിൾ വിൽക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ആപ്പിളുകള്‍ തിരഞ്ഞെടുത്തുകൊണ്ട് നാട്ടുക്കാരും ബഹിഷ്കരണത്തിൽ പങ്കാളികളാവുന്നതായി കച്ചവടക്കാർ പറഞ്ഞു. സാധാരണയായി 1,000 മുതൽ 1,200 കോടി രൂപ വരെ സീസണൽ വിറ്റുവരവാണ് തുര്‍ക്കി ആപ്പിളിനുള്ളത്. എന്നാൽ ഈ നീക്കം സാമ്പത്തികം നോക്കിയല്ലെന്നും സർക്കാരിനോടും പട്ടാളക്കാരോടുമുള്ള പിന്തുണയാണെന്നും വ്യാപാരികൾ പറയുന്നു.
തുർക്കിയിൽ നിന്നും ആപ്പിൾ വാങ്ങില്ലെന്നും പകരം ഹിമാചല്‍, ഉത്തരാഖണ്ഡ്, ഇറാൻ എന്നിവിടങ്ങളില്‍ നിന്നും കൂടുതലായി വാങ്ങാനാണ് തീരുമാനമെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാഹചര്യത്തില്‍ രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹവും പിന്തുണയും ഇങ്ങനെയും കാണിക്കാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ചന്തയിലെ ആപ്പിള്‍ കച്ചവടക്കാരനായ സുയോഗ് സിന്ദെ പറഞ്ഞു.
Turkey, be ready. This is just the beginning.
You bit into the wrong apple—now taste the boycott!
From apples to arrogance, Turkey chose to support a terror sponsor like Pakistan. And guess what? India just showed you what happens when you mess with 1.4 billion patriots.Pune… pic.twitter.com/xPD6ufikXl
— GarudaGlide (@GarudaGlide) May 13, 2025