AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tractor Trolley Accident: വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്ടർ ട്രോളി നദിയിലേക്ക് വീണു, 11 പേര്‍ക്ക് ദാരുണാന്ത്യം

Tractor Trolley Accident: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

Tractor Trolley Accident: വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്ടർ ട്രോളി നദിയിലേക്ക് വീണു, 11 പേര്‍ക്ക് ദാരുണാന്ത്യം
സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ Image Credit source: x.com/anuraag_niebpl
jayadevan-am
Jayadevan AM | Published: 02 Oct 2025 22:06 PM

ധ്യപ്രദേശിലെ ഖണ്ട്വയില്‍ വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്ടർ ട്രോളി നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. പാലത്തില്‍ നിന്ന് അബ്‌ന നദിയിലേക്ക് മറിയുകയായിരുന്നു. 14 പേര്‍ മുങ്ങിമരിച്ചതായി സംശയിക്കുന്നു. 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 12 വയസ്സുള്ള ഒരു കുട്ടി അബദ്ധത്തിൽ ഇഗ്നിഷൻ തീ തിരിച്ചപ്പോള്‍ ട്രാക്ടര്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയായിരുന്നുവെന്ന്‌ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അഭിഷേക് രഞ്ജൻ പിടിഐയോട് പറഞ്ഞു.

പാണ്ഡാന പ്രദേശത്തെ അർദല ഗ്രാമത്തിലാണ് അപകടം നടന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ദാരുണമായ അപകടങ്ങള്‍ സംഭവിച്ചതായും, മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

“മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ സഹായം നൽകാനും പരിക്കേറ്റവർക്ക് അടുത്തുള്ള ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകുന്നതിനും ദേവി മാ ദുർഗ്ഗയോട് പ്രാർത്ഥിക്കുന്നു”-അദ്ദേഹം കൂട്ടിച്ചേർത്തു.