Tripura Child death: 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍

Assault of 14-Month-Old Girl: ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ വയലിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

Tripura Child death: 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍

Tripura child death case

Published: 

13 Oct 2025 | 06:09 AM

ത്രിപുര: നോർത്ത് ത്രിപുരയിലെ പാനിസാഗർ പ്രദേശത്ത് 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. പ്രതി, ഒരു ദിവസ വേതനക്കാരനായ അയൽവാസിയാണ്. ശനിയാഴ്ച കുഞ്ഞിനെ പുറത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് അമ്മയിൽ നിന്ന് വാങ്ങിയ ഇയാൾ, മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. തുടർന്ന് വീട്ടുകാർ ആശങ്കയിലായി.

പിന്നീട് ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ വയലിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. അസമിലെ നിലംബസാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പാനിസാഗർ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് സുമന്ത ഭട്ടാചാർജി അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

ഈ സംഭവത്തിനു സമാനമായ നിരവധി ബാലപീഡനവും കൊലപാതകവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശിശുക്കൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നത് രാജ്യവ്യാപകമായി ആശങ്ക ഉയർത്തുന്നുണ്ട്. ഇത്തരം കേസുകളിൽ അതിവേഗ കോടതി നടപടികൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പല സംസ്ഥാനങ്ങളിലും നടക്കുന്നു.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ