TVK Women Leader Incident: ടിവികെ അവഗണിച്ചു; വിജയ്യുടെ കാര്‍ തടഞ്ഞ വനിതാ നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
TVK Women Leader Incident: സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചതായി...
നടൻ വിജയുടെ പാർട്ടിയായ ടിവികെയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടർന്ന് നിരാശയിലായ വനിതാ നേതാവ് അജിത അഗ്നിവേൽ ജീവനടുക്കുവാൻ ശ്രമിച്ചു. തൂത്തുക്കുടി ജില്ലാ സെക്രട്ടറി സ്ഥാനം നിരസിക്കപ്പെട്ടതിന്റെ നിരാശയിലാണ് അജിത ജീവിതവസാനിപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടി രൂപീകരിച്ചത് മുതൽ ടി വി കെ യുടെ സജീവ പ്രവർത്തകയായിരുന്നു അജിത.
ഗുളിക കഴിച്ചു കണ്ടതിനെ തുടർന്ന് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് യുവതി. ചൊവ്വാഴ്ചയാണ് സാമുവൽ രാജ് എന്നയാളെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറിയായി വിജയ് പ്രഖ്യാപനം നടത്തിയത്. സാമുവലിനെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അജിത കടുത്ത എതിർപ്പ് പാർട്ടിയിൽ ഉയർത്തിയിരുന്നു. സാമുവൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തി അല്ലെന്നും താനാണ് സെക്രട്ടറി പദവിക്ക് അർഹ എന്നും അജിത വാദിച്ചു.
കൂടാതെ തന്റെ എതിർപ്പ് മുതിര്‍ന്ന നേതാക്കളെ അറിയിക്കുകയും ചെയ്തു. പിന്നാലെ ടിവികെ ആസ്ഥാനമായ പനയൂരില്‍ വിജയ്യുടെ കാര്‍ തടഞ്ഞും ഓഫിസിന് മുന്നില്‍ ധര്‍ണ ഇരുന്നും അജിതയും അനുയായികളും പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിനെ തുടർന്ന് അജിതയ്ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഡിഎംകെയുടെ ചാരയെന്നടക്കം ടിവികെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയതോടെ യുവതി മാനസികമായി തളർന്നിരുന്നു. തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
അതിനിടയിൽ ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു കൊണ്ട് സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ചാണ് ആത്മഹത്യശ്രമം. അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.