AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ‘ജെന്‍സികളും ആല്‍ഫകളും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കും’

Narendra Modi: ജെന്‍സികളും ആല്‍ഫകളും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുമെന്ന് പ്രധാനമന്ത്രി. യുവജന ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, യുവാക്കളെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കിയും പുതിയ നയങ്ങള്‍ രൂപീകരിക്കുകയാണെന്നും മോദി

PM Modi: ‘ജെന്‍സികളും ആല്‍ഫകളും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കും’
Narendra ModiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Dec 2025 | 07:22 AM

ന്യൂഡല്‍ഹി: ജെന്‍സികളും ആല്‍ഫകളും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവജന ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, യുവാക്കളെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കിയും പുതിയ നയങ്ങള്‍ രൂപീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വീർ ബാൽ ദിവസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

ബഹിരാകാശം, കായികം, നിർമ്മാണം തുടങ്ങിയ വിവിധ മേഖലകളിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേര യുവ ഭാരത് എന്ന സംരംഭത്തിന് കീഴിൽ യുവാക്കളെ നേതൃപാടവമുള്ളവരായി വികസിപ്പിക്കുന്നതിനും അവർക്ക് അവസരങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: PM Modi: ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ചയ്ക്ക് മോദി; ത്രിദിന കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

എല്ലാ മേഖലകളിലും യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച അവസരങ്ങളുടെ കാലഘട്ടത്തിലാണ് യുവജനങ്ങള്‍ വളരുന്നത്. അവരുടെ കഴിവുകൾ, ആത്മവിശ്വാസം, നേതൃത്വം എന്നിവ പ്രയോജനപ്പെടുത്തുന്നതിന് മികച്ച അവസരങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 21-ാം നൂറ്റാണ്ടിലെ ആധുനിക പഠന രീതികളിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാഭ്യാസ നയത്തിലെ സുപ്രധാന പരിഷ്കാരങ്ങളിലൂടെ വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ ബാൽ പുരസ്‌കാര ജേതാക്കളായ 20 പേരുമായി മോദി സംവദിച്ചു. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് കുട്ടികൾ അടൽ ടിങ്കറിംഗ് ലാബുകൾ വഴി ഗവേഷണത്തിലും മറ്റും ഏർപ്പെടുന്നുണ്ടെന്നും സ്കൂൾ തലത്തിൽ പോലും വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, എഐ തുടങ്ങിയവ പരിചയപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.