AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TVK Rally Stampede: കരൂർ ദുരന്തത്തിൽ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

Karur West District Secretary Mathiyazhagan arrested: വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണസംഘം പറയുന്നു.

TVK Rally Stampede: കരൂർ ദുരന്തത്തിൽ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
Tvk Rally StampedeImage Credit source: PTI, Social Media
nithya
Nithya Vinu | Updated On: 30 Sep 2025 06:42 AM

ചെന്നൈ: കരൂർ ​ദുരന്തത്തിൽ ആദ്യ അറസ്റ്റ്. ടിവികെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ടിവികെ കരൂർ വെസ്റ്റ് ജില്ലയുടെ കീഴിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ദുരന്തത്തിനുപിന്നാലെ മതിയഴകൻ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരുന്നു. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.

എഫ്ഐആറിൽ ​ഗുരുതര പരാമർശങ്ങൾ

എഫ്ഐആറിൽ വിജയ്ക്കെതിരെ ​ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണസംഘം പറയുന്നു. ഉച്ചയോടെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിജയ് സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകി. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.

ALSO READ: നേരറിയാന്‍ സിബിഐ വരട്ടെ; വിജയിയുടെ ആവശ്യം കോടതി പരിഗണിക്കുമോ?

നാമക്കലില്‍ എട്ടേമുക്കാലിന് എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിയത്. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായെന്ന് എഫ്ഐആറിൽ പറയുന്നു.

കരൂർ സന്ദർശിക്കാൻ വിജയ്‌

കരൂർ സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയിൽ ഹർജി നൽകി. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന ആണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടാണെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നുമാണ് സത്യവങ്മൂലത്തിൽ ആരോപിക്കുന്നത്.