TVK Rally Stampede: ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി; ഡിഎംകെ നേതാവിനെതിരെ ആത്മഹത്യാ കുറിപ്പ്

TVK Leader V Ayyappan Ends His Life: ടിവികെ പ്രാദേശിക നേതാവ് വി അയ്യപ്പൻ ജീവനൊടുക്കി. ആത്മഹത്യാ കുറിപ്പിൽ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയാണെന്നാണ് ആരോപണം.

TVK Rally Stampede: ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി; ഡിഎംകെ നേതാവിനെതിരെ ആത്മഹത്യാ കുറിപ്പ്

വി അയ്യപ്പൻ

Published: 

30 Sep 2025 07:45 AM

കരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയാണെന്ന കുറിപ്പ് അയ്യപ്പൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളൊക്കെ ഒളിവിലാണ്.

ഈ മാസം 29ന് വൈകുന്നേരമാണ് വി അയ്യപ്പൻ തൻ്റെ വീട്ടിൽ തൂങ്ങിമരിച്ചത്. പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ ആണെന്ന് കുറിപ്പിൽ ആരോപിച്ചിരുന്നു. കരൂർ പര്യടനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പാർട്ടി നടത്തിയിരുന്നു. വിജയും ടിവികെയുടെ നേതാക്കളും ചേർന്ന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. പക്ഷേ, പോലീസിനും ഡിഎംകെയ്ക്കും വീഴ്ച പറ്റി. ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയാണ് ഇത്തരം ഒരു ദുരന്തത്തിന് കാരണമായത്. സെന്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അയ്യപ്പൻ ആത്മഹത്യാകുറിപ്പിൽ എഴുതി.

Also Read: TVK Rally Stampede: കരൂർ ദുരന്തത്തിൽ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

കരൂർ ​ദുരന്തത്തിൽ ടിവികെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകളാന് ഇയാൾക്കെതിരെ ചുമത്തിയത്.

വിജയ്ക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് സ്ഥലത്തെത്താൻ മണിക്കൂറുകൾ വൈകി. ഉച്ചയോടെ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ ആളുകൾ എത്തിച്ചേരാനായി അദ്ദേഹം മനപൂർവം പരിപാടി വൈകിപ്പിച്ചു. വിജയെ കാണാനായി തടിച്ചുകൂടിയ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നും എഫ്ഐആറിൽ പറയുന്നു. കരൂർ ദുരന്തത്തിൽ ഇതുവരെ ആകെ മരിച്ചത് 41 പേരാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും