AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UK Prime Minister: യുകെയിൽ ആധാർ? ബ്രിട്ടീഷ് പ്രധാനമന്ത്രി യുഐഡിഎഐ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി

UK PM Keir Starmer India Visit: യുകെയിൽ ഡിജിറ്റൽ ഐഡി കാർഡുകൾക്കുള്ള ജന പിന്തുണ കുറവാണ്, കൂടാതെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർക്കുമെന്നും പറഞ്ഞിട്ടുണ്ട്.

UK Prime Minister: യുകെയിൽ ആധാർ? ബ്രിട്ടീഷ് പ്രധാനമന്ത്രി യുഐഡിഎഐ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
Keir Starmer, Narendra ModiImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 Oct 2025 | 07:21 AM

ന്യൂഡൽഹി: യുഐഡിഎഐ ചെയര്‍മാൻ നന്ദന്‍ നിലേകനിയുമായി കൂടിക്കാഴ്ച നടത്തി യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. ആധാറിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡി സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്‍ഫോസിസുമായി വാണിജ്യപരമായ ഇടപാടിന് ആലോചനയില്ലെന്നും പദ്ധതിയുടെ സ്വന്തം പതിപ്പ് നിര്‍മിക്കാനാണ് യുകെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും സ്റ്റാർമറിന്റെ വക്താവ് അറിയിച്ചതായി ദി ഗാര്‍ഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. യുകെയിൽ ഡിജിറ്റൽ ഐഡി കാർഡുകൾക്കുള്ള ജന പിന്തുണ കുറവാണ്, കൂടാതെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ALSO READ: അയോധ്യയിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

എന്നാൽ യുകെ പ്രധാനമന്ത്രി പദ്ധതിയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. താൻ നടത്തുന്ന ഒരു മീറ്റിങ്ങ് ഐഡിയെക്കുറിച്ചാണെന്ന് സ്റ്റാർമർ മുംബൈയിലേക്ക് പോകുന്നതിനു മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐഡി കാർഡ് സംവിധാനം നടപ്പിലാക്കി വന്‍ വിജയം കൈവരിച്ച ഇന്ത്യയിലേക്കാണ് ഞങ്ങള്‍ പോകുന്നതെന്നും ഇന്ത്യയിൽ ഇതിനകം ഐഡി പൂർത്തിയാക്കി അതിൽ അവർ വൻ വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് പൗരര്‍ക്കും യുകെയിലെ സ്ഥിരതാമസക്കാര്‍ക്കും ജോലി ലഭിക്കുന്നതിന് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ആവശ്യമായി വരുമെന്ന് സെപ്റ്റംബറില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.