Crime News: പിണങ്ങിപോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ നരബലി നൽകി; അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ
Black Magic Ritual for Estranged Wifes Return: മൂന്ന് ദിവസം മുൻപാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. ദുരാചാരത്തിന്‍റെ ഭാഗമായി മനോജ് കുട്ടിയെ ബലികൊടുത്തതാണെന്ന് പോലീസ് പറയുന്നത്.
രാജസ്ഥാൻ: രാജസ്ഥാനിലെ ജയ്പുരില്‍ പിണങ്ങിപോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി. സംഭവത്തിൽ അമ്മാവനായ മനോജിനെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. ജയ്പുരില്‍ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് ദിവസം മുൻപാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. ദുരാചാരത്തിന്‍റെ ഭാഗമായി മനോജ് കുട്ടിയെ ബലികൊടുത്തതാണെന്ന് പോലീസ് പറയുന്നത്.
കസ്റ്റഡിയിലെടുത്ത മനോജിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മനോജുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ എത്തിക്കാൻ ഇയാൾ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഇതിനായി മന്ത്രവാദി മനോജിനോട് 12,000 രൂപയും, ഒരു കുട്ടിയുടെ ബലിദാനവും, മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.
മന്ത്രവാദി പറഞ്ഞതനുസരിച്ച് ഇയാൾ കഴിഞ്ഞ ശനിയാഴ്ച കുട്ടിക്ക് മിഠായി നല്‍കി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് കുട്ടിയെ കൊലപ്പെടുത്തി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചില്‍ രക്തം ശേഖരിച്ച് വൈക്കോലിൽ ഒളിപ്പിച്ചവെയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്തം എടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്തു.