AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dharmasthala Case: ‘ഏതു നിമിഷവും കൊല്ലപ്പെടും, പേടിച്ച് 11 വർഷം ഒളിവിൽ കഴിഞ്ഞു’; ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി

Shocking Revelation in Dharmasthala Case: ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നുവെന്നും കഴിഞ്ഞ 11 വർഷമായി അയൽ സംസ്ഥാനത്ത് ഒളിവിൽ കഴിയേണ്ടി വന്നുവെന്നുമാണ് ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ.

Dharmasthala Case: ‘ഏതു നിമിഷവും കൊല്ലപ്പെടും, പേടിച്ച് 11 വർഷം ഒളിവിൽ കഴിഞ്ഞു’; ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Sarika KP
Sarika KP | Published: 24 Jul 2025 | 08:48 AM

ബെം​ഗളൂരു: ധർമസ്ഥല കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോഴിത നടക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശുചീകരണത്തൊഴിലാളി . ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നുവെന്നും കഴിഞ്ഞ 11 വർഷമായി അയൽ സംസ്ഥാനത്ത് ഒളിവിൽ കഴിയേണ്ടി വന്നുവെന്നുമാണ് ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. യൂണിഫോമിലുളള പെൺകുട്ടികൾ അടക്കം സ്ത്രീകളും പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശുചികരണ തൊഴിലാളി പോലീസിൽ മൊഴി നൽകി. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നുവെന്നും ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകൾ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാൾ‌ പറയുന്നു.

Also Read:800 വര്‍ഷത്തെ പഴക്കമുള്ള ധര്‍മസ്ഥല ക്ഷേത്രം; കുടിയിരിക്കുന്നത് ഈ ദേവന്മാര്‍

ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ വരെ തനിക്ക് മറവ് ചെയ്യേണ്ടി വന്നു. ചില മൃത​ദേഹങ്ങളിൽ വസ്ത്രങ്ങളോ അടി വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ടതിന്റെ പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസൽ ഒഴിച്ച് കത്തിച്ചുവെന്നും ഇയാൾ പറയുന്നു. സംഭവങ്ങൾക്ക് പിന്നിൽ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയെന്നാണ് ഇയാളുടെ മൊഴിയിൽ പറയുന്നത്. എന്നാൽ ക്ഷേത്രത്തിന് അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Us