Union Budget Leak : രാജ്യത്തെ ഞെട്ടിച്ച ബജറ്റ്‌ ചോര്‍ച്ച, കേന്ദ്രത്തെ പിടിച്ചുകുലുക്കിയ നിമിഷം; 1950ല്‍ സംഭവിച്ചത്‌

Union Budget Leak Of 1950 : ബജറ്റിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ പുറംലോകവുമായി ബന്ധമില്ലാതെ പാര്‍പ്പിക്കുന്ന സമ്പ്രദായം ആരംഭിച്ചത് 1950-ലെ ചോര്‍ച്ചയ്ക്ക് ശേഷമാണെന്നും പറയപ്പെടുന്നു. ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് തല്‍ക്കാലത്തേക്ക് 'ക്വാറന്റൈനി'ല്‍ പ്രവേശിപ്പിക്കുന്നത്

Union Budget Leak : രാജ്യത്തെ ഞെട്ടിച്ച ബജറ്റ്‌ ചോര്‍ച്ച, കേന്ദ്രത്തെ പിടിച്ചുകുലുക്കിയ നിമിഷം; 1950ല്‍ സംഭവിച്ചത്‌

Budget documents-For representation purpose only

Updated On: 

28 Jan 2025 | 05:36 PM

1950ല്‍ കേന്ദ്രസര്‍ക്കാരിനെ ഏറ്റവും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ആ വര്‍ഷം നടന്ന ബജറ്റ് ചോര്‍ച്ച. ഡല്‍ഹിയിലെ മിന്റോ റോഡിലുള്ള രാഷ്ട്രപതി ഭവന്‍ പ്രസില്‍ നിന്നാണ് കേന്ദ്ര ബജറ്റ് ചോര്‍ന്നത്‌. അതുവരെ ഇതേ പ്രസിലായിരുന്നു ബജറ്റ് അച്ചടിച്ചിരുന്നത്. അതുവരെ ഒരു പ്രശ്‌നവുമുണ്ടായതുമില്ല. എന്നാല്‍ 1950ലെ അപ്രതീക്ഷിതമായ ബജറ്റ് ചോര്‍ച്ച രാജ്യത്തെ ഞെട്ടിച്ചു. ധനമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് തന്നെ ബജറ്റ് രേഖകള്‍ മാധ്യമങ്ങള്‍ക്ക് കിട്ടി. സംഭവം ഏറെ വിവാദവുമായി. മലയാളിയായ ജോണ്‍ മത്തായിയായിരുന്നു അന്ന് ധനമന്ത്രി. സ്വാധീനമുള്ള ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ആരോപണമുയര്‍ന്നു. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആസൂത്രണ കമ്മീഷനെതിരെ പ്രതിഷേധമുയര്‍ത്തി അദ്ദേഹം രാജിവച്ചു.

അന്ന് ഇന്ത്യ സ്വതന്ത്രമായിട്ട് അധികം വര്‍ഷം പിന്നിട്ടിരുന്നില്ല. ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ടുള്ള പ്രക്രിയകള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരുന്നുമില്ല. കര്‍ശനമായ നിയന്ത്രണങ്ങളുടെ അഭാവം ബജറ്റ് ചോര്‍ച്ചയ്ക്ക് കാരണമായതായാണ് വിലയിരുത്തല്‍. പിന്നീട് ബജറ്റിന്റെ സുരക്ഷയും, രഹസ്യാത്മകതയും മുന്‍നിര്‍ത്തി അച്ചടി കൂടുതല്‍ മെച്ചപ്പെടുത്തി.

തുടര്‍ന്ന് ബജറ്റിന്റെ അച്ചടി കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. പിന്നീട് 1980ല്‍ നോര്‍ത്ത് ബ്ലോക്കിലേക്ക് അച്ചടി മാറ്റി. ഇപ്പോഴും ഇവിടെ നിന്നാണ് ബജറ്റ് അച്ചടിക്കുന്നത്. എന്നാല്‍ ബജറ്റ് ഡിജിറ്റല്‍ രൂപത്തിലേക്ക് വഴിമാറിയതോടെ, അടുത്തകാലത്തായി പ്രധാനപ്പെട്ട ചില രേഖകള്‍ മാത്രമാണ് ഇവിടെ അച്ചടിക്കുന്നത്.

ഹല്‍വ സെറിമണിക്ക് ശേഷം ബജറ്റിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ പുറംലോകവുമായി ബന്ധമില്ലാതെ പാര്‍പ്പിക്കുന്ന സമ്പ്രദായം ആരംഭിച്ചത് 1950-ലെ ചോര്‍ച്ചയ്ക്ക് ശേഷമാണെന്നും പറയപ്പെടുന്നു. ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് തല്‍ക്കാലത്തേക്ക് ‘ക്വാറന്റൈനി’ല്‍ പ്രവേശിപ്പിക്കുന്നത്.

ബജറ്റ് അവതരിപ്പിക്കും വരെ ഇവര്‍ ധനമന്ത്രാലയത്തിലെ നോര്‍ത്ത് ബ്ലോക്കില്‍ പുറംലോകവുമായി ബന്ധമില്ലാതെ താമസിക്കും. ഈ കാലയളവില്‍ കുടുംബാംഗങ്ങളുമായി പോലും ബന്ധപ്പെടാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണും ലഭിക്കില്ല. കര്‍ശനമായ നിരീക്ഷണത്തിലാകും ഉദ്യോഗസ്ഥരുടെ ‘ലോക്ക് ഇന്‍’ കാലയളവ്‌ പൂര്‍ത്തിയാക്കുന്നത്.

Read Also : ബജറ്റ് അവതരിപ്പിക്കും വരെ പുറംലോകവുമായി ബന്ധമില്ല; ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് ‘ക്വാറന്റൈന്‍ വൈബ്’; ഇവര്‍ എവിടെ താമസിക്കും?

ബജറ്റ് അവതരണം

ഇത്തവണത്തെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ബജറ്റുകള്‍ അവതരിപ്പിച്ച മന്ത്രിയെന്ന നേട്ടം ഇതിനകം സ്വന്തം പേരില്‍ ചേര്‍ത്തുകഴിഞ്ഞ മന്ത്രിക്ക് ഇത്തവണ ആ റെക്കോഡ് കൂടുതല്‍ ശക്തമാക്കാനുള്ള അവസരമാണ്. തുടര്‍ച്ചയായ എട്ടാം ബജറ്റ് അവതരണത്തിനാണ് നിര്‍മലാ സീതാരാമന്‍ ഒരുങ്ങുന്നത്. തുടര്‍ച്ചയായി ആറു തവണ ബജറ്റ് അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോഡ് നിര്‍മലാ സീതാരാമന്‍ നേരത്തെ മറികടന്നിരുന്നു.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ