Delhi Congress Protest : ‘രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ല’ പ്രതിപക്ഷ നേതാവിനെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Minister Jitendra Singh On Delhi Congress Protest : കോൺഗ്രസിൻ്റെ അപ്രഖ്യാപിത ധർണയ്ക്ക് പിന്നാലെ കേന്ദ്രം മന്ത്രി ജിതേന്ദ്ര സിങ്ങിനെ ചർച്ചയ്ക്കായി അയക്കുകയായിരുന്നു. കോൺഗ്രസിൻ്റെ ആവശ്യപ്രകാരം പരീക്ഷ പേപ്പർ ചോർച്ച വിഷയം പാർലമെൻ്റിൽ ചർച്ചയമെന്ന് സമ്മതിച്ചെങ്കിലും പ്രതിപക്ഷ നേതാവ് പുതിയ അവശ്യങ്ങളുമായി വീണ്ടുമെത്തുകയായിരുന്നു കേന്ദ്രമന്ത്രി

Delhi Congress Protest : രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ല പ്രതിപക്ഷ നേതാവിനെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Lop Rahul Gandhi, Union Minister Jitendra Singh

Updated On: 

21 Jul 2026 | 08:08 PM

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ അപ്രഖ്യാപിത പ്രതിഷേധത്തിന് പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. രാഹുൽ ഗാന്ധി പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും കോൺഗ്രസ് ഉന്നയിച്ച് ആവശ്യം അംഗീകരിച്ചിട്ടും ലോക്സഭ പ്രതിപക്ഷ നേതാവ് പുതിയ ആവശ്യങ്ങൾ ഉയർത്തിയെന്ന് ജിതേന്ദ്ര സിങ്. കോൺഗ്രസ് നേതാക്കളുമായി ചർച്ചയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കോൺഗ്രസിൻ്റെ ആവശ്യപ്രകാരം നീറ്റ് വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അറിയച്ചപ്പോൾ പ്രതിപക്ഷ നേതാവ് മറ്റ് ആവശ്യങ്ങൾ ഉന്നയിക്കുകയായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചു.

കോൺഗ്രസിൻ്റെ ധർണ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള  കോൺഗ്രസ് നേതാക്കളുമായി ചർച്ചയ്ക്കെത്തിയിരുന്നു. രാഹിൽ ഗാന്ധിയുമായി കുറച്ച നേരം ചർച്ച നടത്തിയതിന് ശേഷം മന്ത്രി തിരികെ പോകുകയും ചെയ്തു.  ചർച്ച വിജയകരമല്ലായിരുന്നു പാർട്ടിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലയെന്നായിരുന്നു ധർണയ്ക്കെത്തിയെ കോൺഗ്രസ് നേതാക്കൾ അറിയിച്ചത്.  എന്നാൽ കോൺഗ്രസിൻ്റെ ആവശ്യം അംഗീകരിച്ചപ്പോൾ രാഹുൽ ഗാന്ധി മറ്റ് ആവശ്യങ്ങളും ഉന്നയിച്ചു. പറഞ്ഞ വാക്ക് പാലിച്ചില്ലയെന്നാണ് കേന്ദ്രമന്ത്രി ചർച്ചയ്ക്ക് ശേഷം എക്സിൽ കുറിച്ച പോസ്റ്റിൽ ആരോപിക്കുന്നത്.

ALSO READ : വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി, പ്രതിഷേധിച്ച രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

കേന്ദ്ര ഹോം സെക്രട്ടറിക്കൊപ്പമായിരുന്നു മന്ത്രി ജിതേന്ദ്ര സിങ് കോൺഗ്രസ് നേതാക്കളുമായി ചർച്ചയ്ക്ക് പോയത്. നീറ്റ് പേപ്പർ ചോർച്ച വിഷയം പാലർമെൻ്റിൽ ചർച്ച ചെയ്താൽ ധർണ അവസാനിപ്പിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിരുന്നു.  അത് സർക്കാർ അംഗീകരിച്ചപ്പോൾ ലോക്സഭ പ്രതിപക്ഷ മറ്റ് ആവശ്യങ്ങളും ഉന്നയിക്കുകയായിരുന്നുയെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നായിരുന്നു രാഹുൽ ഗാന്ധി മറ്റൊരു ആവശ്യം.

മന്ത്രി ജിതേന്ദ്ര സിങ്ങിൻ്റെ എക്സിലെ പോസ്റ്റ്

 

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി