Uttar Pradesh: 78 വർഷത്തെ കാത്തിരിപ്പ്; യുപിയിലെ ഒരു ഗ്രാമത്തിൽ ഒരാൾ പത്താം ക്ലാസ് പരീക്ഷ പാസായി

Ram Sevak Clears 10th Exam: ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമത്തിൽ 78 വർഷങ്ങൾക്കിടെ ഒരാൾ പത്താം ക്ലാസ് പാസായി. 16 വയസുകാരനായ രാം സേവകാണ് പത്താം ക്ലാസ് പാസായത്.

Uttar Pradesh: 78 വർഷത്തെ കാത്തിരിപ്പ്; യുപിയിലെ ഒരു ഗ്രാമത്തിൽ ഒരാൾ പത്താം ക്ലാസ് പരീക്ഷ പാസായി

രാം സേവക്

Published: 

08 May 2025 15:49 PM

78 വർഷങ്ങൾക്കിടെ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾ പത്താം ക്ലാസ് പരീക്ഷ പാസായി. ബരാബങ്കി ജില്ലയിലെ നിസാംപൂർ ഗ്രാമത്തിലാണ് മുക്കാൽ നൂറ്റാണ്ടിന് ശേഷം ഇതാദ്യമായി ഒരാൾ പത്താം ക്ലാസ് പാസാവുന്നത്. 16 വയസുകാരനായ രാം സേവകാണ് ഈ നേട്ടം കുറിച്ചത്. ഗ്രാമം നിലവിൽ വന്നതിന് ശേഷമാണ് ഇവിടെ നിന്ന് ഒരാൾ പത്താം ക്ലാസ് പരീക്ഷ പാസാവുന്നത്.

55 ശതമാനം മാർക്ക് വാങ്ങിയാണ് രാം സേവക് പത്താം ക്ലാസ് പാസായത്. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള അധികൃതർ രാം സേവകിനെ അഭിനന്ദിച്ചു. തന്നെ ആദരിക്കാൻ വിളിച്ചപ്പോൾ തനിക്ക് നല്ല വസ്ത്രങ്ങളോ ഷൂസോ ഉണ്ടായിരുന്നില്ല എന്ന് രാം സേവക് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി ഷൂസണിയുന്നത് ആ ചടങ്ങിലാണ്. തനിക്ക് എഞ്ചിനീയർ ആവണമെന്നാണ് ആഗ്രഹമെന്നും രാം സേവക് കൂട്ടിച്ചേർത്തു.

300 പേർ മാത്രം താമസിക്കുന്ന ഒരു ഗ്രാമമാണ് നിസാംപൂർ. അഹ്മദ്പൂർ ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഈ ഗ്രാമം. ഒരു ടാർ ചെയ്ത റോഡ്, ഒരു പ്രൈമറി സ്കൂൾ, ഒരു ക്ഷേത്രം എന്നിവ മാത്രമാണ് ഇവിടെയുള്ളത്. ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ്. രാം സേവകിൻ്റെ പിതാവ് ജഗദീഷ് പ്രസാദിൻ്റെയും തൊഴിൽ ഇത് തന്നെ.

ഏഴ് അംഗങ്ങളാണ് കുടുംബത്തിലുള്ളത്. രാം സേവക്, പിതാവ് ജഗദീഷ് പ്രസാദ്, മാതാവ് പുഷ്പ, രണ്ട് അനിയന്മാരും അനിയത്തിമാരും. രണ്ട് മുറിയുള്ള ഒരു കുടിലിലാണ് ഇവരുടെ താമസം. ഒരു മുറി കന്നുകാലിത്തൊഴുത്താണ്. ബാക്കിയുള്ള ഒരു മുറിയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്. വീട്ടിൽ വൈദ്യുതി ഇല്ല. പക്ഷേ, ഒരു സോളാർ ലൈറ്റുണ്ട്. പകൽ ദിവസവേതനം ചെയ്തിട്ട് രാത്രി ഈ ലൈറ്റിൻ്റെ വെളിച്ചത്തിലാണ് രാം സേവക് പഠിച്ചത്.

രാം സേവകിൻ്റെ മാതാവ് പുഷ്പയ്ക്ക് പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന ജോലിയാണ്. അഞ്ചാം ക്ലാസ് വരെ ഇവിടെ പഠിച്ചതിന് ശേഷം ഗ്രാമത്തിൽ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള സർക്കാർ ഇൻ്റർ കോളജിലാണ് രാം സേവക് പഠിച്ചത്.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം