AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UP Pregnant Woman Death: സ്ത്രീധനമില്ല, ഗർഭിണിയെ തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചു, സംഭവം യുപിയിൽ

Mainpuri Pregnant Woman Death: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. രജനി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തിൻ്റെ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചതായാണ് പോലീസ് പറയുന്നത്.

UP Pregnant Woman Death: സ്ത്രീധനമില്ല, ഗർഭിണിയെ തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചു, സംഭവം യുപിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 05 Oct 2025 14:49 PM

ലഖ്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ ഭർത്താവ് തല്ലികൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഗോപാൽപൂരി ​ഗ്രാമത്തിലാണ് സംഭവം. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൂര മർദ്ദനം. യുവതിയുടെ വീട്ടുകാർക്ക് ഇത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ​ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. രജനി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തിൻ്റെ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചതായാണ് പോലീസ് പറയുന്നത്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Also Read: ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

രജനിയുടെ ഭർത്താവ്, സഹോദരന്മാർ മറ്റ് കുടുംബാം​ഗങ്ങൾ എന്നിവർ ചേർന്ന് ബിസിനസ് തുടങ്ങുന്നതിനാണ് യുവതിയോടെ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എഎസ്പി മിതാസ് പറഞ്ഞു.