AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വീരമൃത്യു വരിച്ച സഹോദരന്‍റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് സൈനികര്‍; ആരാധനയ്ക്ക് മനം പോലെ മാംഗല്യം

Martyred Soldier Sister Wedding: സഹോദരന്റെ അസാന്നിധ്യം അറിയിക്കാതെ സൈനികർ മുൻകൈയെടുത്ത് നടത്തിയ വിവാഹം ഏതൊരു രാജ്യസ്നേഹിയുടെയും കണ്ണും മനസ്സും നിറയ്ക്കും.

Viral News: വീരമൃത്യു വരിച്ച സഹോദരന്‍റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് സൈനികര്‍; ആരാധനയ്ക്ക് മനം പോലെ മാംഗല്യം
Viral News Image Credit source: x (twitter)
Sarika KP
Sarika KP | Published: 05 Oct 2025 | 03:54 PM

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് സഹപ്രവർത്തകരായ സൈനികർ. സഹോദരന്റെ അസാന്നിധ്യം അറിയിക്കാതെ സൈനികർ മുൻകൈയെടുത്ത് നടത്തിയ വിവാഹം ഏതൊരു രാജ്യസ്നേഹിയുടെയും കണ്ണും മനസ്സും നിറയ്ക്കും. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹിമാചൽ പ്രദേശിലിലെ സിർമൗർ ജില്ലയിലെ ഭർലി ഗ്രാമത്തിൽ ആരാധന എന്ന യുവതിയുടെ വിവാഹത്തിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പങ്കെടുക്കാനെത്തിയത്. സൈനികനായ ആശിഷ് കുമാറിന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. എന്നാൽ കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിൽ സൈനിക നടപടികൾക്കിടെ ആശിഷ് കുമാർ വീരമൃത്യു വരിക്കുകയായിരുന്നു.

Also Read:സ്ത്രീധനമില്ല, ഗർഭിണിയെ തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചു, സംഭവം യുപിയിൽ

എന്നാൽ സഹപ്രവർത്തകനായ സൈനികന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി അവർ എത്തുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പട്ടാളം വിവാഹ ചടങ്ങിനെത്തിയത്. വിവാഹ സമ്മാനമായി സ്ഥിര നിക്ഷേപത്തിന്റെ രേഖയും പട്ടാള ഉദ്യോഗസ്ഥർ കൈമാറി. സഹോദരന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇത് കണ്ട് നിന്നവരുടെയും വധുവിന്റെയും കണ്ണ് നനയിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ എന്നാണ് പലരും പറയുന്നത. നിരവധി പേർ സൈനികരെ അഭിനന്ദിച്ചും വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹത്തിന് ആശംസകൾ നേർന്നും എത്തി.