Live-In Partner Death: ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി, ഉപേക്ഷിക്കും മുമ്പ് സെൽഫി; യുവാവ് അറസ്റ്റിൽ
Kanpur live-in partner Death: രണ്ട് മാസം മുമ്പാണ് ഇയാൾക്ക് സംശയം തുടങ്ങിയത്. ആകാൻക്ഷ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് വലിയ തർക്കമുണ്ടായി. യുവതിയുടെ തല ചുമരിൽ ഇടിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.
കാൺപൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായി, ഒടുവിൽ കൊലപാതകം. ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. തന്റെ ലിവ്-ഇൻ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടർന്നാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ആകാൻക്ഷ എന്ന 20 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
23 കാരനായ സൂരജ് കുമാർ ഉത്തമാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് ഇയാൾക്ക് സംശയം തുടങ്ങിയത്. ആകാൻക്ഷ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് വലിയ തർക്കമുണ്ടായി. യുവതിയുടെ തല ചുമരിൽ ഇടിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകം മറച്ചുവെക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അയാൾ തന്റെ സുഹൃത്ത് ആശിഷ് കുമാറിൻ്റെ സഹായം തേടി.
Also Read: ഹോസ്റ്റലില്‍ ലൈംഗികാതിക്രമം; യുവതിയെ കുത്തിവീഴ്ത്തി വിവസ്ത്രയാക്കിയെന്ന് പരാതി
പിന്നീട് ഇരുവരും ചേർന്ന് ആകാൻക്ഷയുടെ മൃതദേഹം ഒരു ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ മൃതദേഹം ഉപേക്ഷിക്കുന്നതിന് മുമ്പ് ബാഗിനൊപ്പം ഒരു സെൽഫിയെടുക്കുകയും ചെയ്തു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിക്ക് പിന്നാലെയാണ് സംഭവം പുറത്തുവന്നത്.
സൂരജ് ഉത്തം തന്റെ മകളെ തട്ടിക്കൊണ്ടുപോയന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പ്രതി ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരയുമായുള്ള ഫോൺ സംഭാഷണങ്ങൾ പോലീസിന് ലഭിച്ചതോടെ പിടിവീഴുകയായിരുന്നു.