AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് ഭാവി സ്വപ്‌നങ്ങള്‍ മനസില്‍ വച്ച്; പ്രധാനമന്ത്രി പറയുന്നു

Prime Minister Narendra Modi addresses the nation: രാജ്യത്തിന്റെ നിലവിലെ ആവശ്യങ്ങളും ഭാവി സ്വപ്നങ്ങളും മനസ്സിൽ വെച്ചാണ് ഈ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ

PM Modi: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് ഭാവി സ്വപ്‌നങ്ങള്‍ മനസില്‍ വച്ച്; പ്രധാനമന്ത്രി പറയുന്നു
നരേന്ദ്ര മോദി Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Sep 2025 | 07:08 PM

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ ആവശ്യങ്ങളും ഭാവി സ്വപ്നങ്ങളും മനസ്സിൽ വെച്ചാണ് ഈ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്കരണം ഒരു തുടർച്ചയായ പ്രക്രിയയാണ്. കാലം മാറുന്നതിനനുസരിച്ച്, രാജ്യത്തിന്റെ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച്, പരിഷ്കാരങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാരുകള്‍ ഇതില്‍ പങ്കുചേരണമെന്ന് അദ്ദേഹം പറഞ്ഞു.

“എല്ലാ സംസ്ഥാന സർക്കാരുകളും ‘ആത്മനിർഭർ ഭാരത്’, സ്വദേശി എന്നിവയുടെ ഈ പ്രചാരണത്തിൽ പങ്കുചേരണം. ഉൽപ്പാദനം വർദ്ധിപ്പിച്ചുകൊണ്ട് നിക്ഷേപത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രാഷ്ട്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും”-മോദി പറഞ്ഞു.

Also Read: PM Modi: ‘ജിഎസ്ടി സമ്പാദ്യോത്സവം’ തുടങ്ങുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

മരുന്നുകൾ, ഇൻഷുറൻസ്, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില കുറയും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ നിരക്ക് താങ്ങാനാകുന്ന തരത്തിലായിരിക്കും. ഓരോ സംസ്ഥാനവും ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തണം.

“നാളെ മുതൽ നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. ആശംസകൾ നേരുന്നു. നവരാത്രിയുടെ ആദ്യ ദിവസം മുതൽ, രാജ്യം ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിലേക്ക് കടക്കുകയാണ്. നാളെ, നവരാത്രിയുടെ ആദ്യ ദിവസം അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും”-പ്രധാനമന്ത്രി മോദി പറഞ്ഞു.