UK Fighter Jet: യുകെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്; പറന്നിറങ്ങിയത് യുദ്ധക്കപ്പലില്‍ നിന്നു പുറപ്പെട്ട വിമാനം
UK Fighter Jet At Trivandrum Airport: ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം വിമാനത്തില്‍ ഇന്ധനം നിറയ്ക്കും. വ്യോമസേനയു പരിശോധന നടത്തും. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം വിട്ടയയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടന്റെ യുദ്ധവിമാനം. 100 നോട്ടിക്കല്‍ മൈല്‍ ദൂരെയുള്ള യുദ്ധക്കപ്പലില്‍ നിന്നു പുറപ്പെട്ട എഫ് 35 വിമാനമാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തതെന്നാണ് സൂചന. ഇന്നലെ രാത്രിയായിരുന്നു സംഭവം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വിമാനത്തിന് തിരികെ ഇറങ്ങാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഇന്ധനം കുറവായിരുന്നതിനാലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
തുടര്‍ന്ന് ഇന്നലെ രാത്രി 9.30-ഓടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം വിമാനത്തില്‍ ഇന്ധനം നിറയ്ക്കും. വ്യോമസേനയും പരിശോധന നടത്തും. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം വിട്ടയയ്ക്കും. നിലവില്‍ ഡൊമസ്റ്റിക് ബേയിലാണ് വിമാനമുള്ളതെന്നാണ് സൂചന.




19 പേരെ തിരിച്ചറിഞ്ഞു
അഹമ്മാദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാത്രി വരെ നടത്തിയ പരിശോധനയിലാണ് മരിച്ച 19 പേരെ തിരിച്ചറിഞ്ഞത്. ഡിഎന്‍എ സാമ്പിള്‍ പരിശോധന തുടരും. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്.
ഏതാനും വിദേശികളെയും തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ഗുജറാത്ത് സ്വദേശി പൂര്‍ണിമ പട്ടേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇവരുടെ മൃതദേഹം സംസ്‌കരിച്ചു. മകനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെടുന്നതിനിടെയാണ് പൂര്‍ണിമ അപകടത്തില്‍പെട്ടത്.