Viral Video: ദൈവമേ പാമ്പല്ലേ ഇത്! രാജവെമ്പാല അതൊക്കെ എന്ത്, തൂക്കിയെടുത്ത് യുവാവ്
King Cobra Viral Video: രാജവെമ്പാലയുടെ യഥാര്‍ഥ വലിപ്പത്തെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കില്‍ ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ എവിടെയാണ് ഇത് കാണപ്പെടുന്നത് നിങ്ങള്‍ക്കറിയാമോ? ഒന്നിനെ നേരില്‍ കണ്ടാല്‍ എന്ത് ചെയ്യണം എന്ന അടിക്കുറിപ്പോടെയാണ് കസ്വാന്‍ വീഡിയോ പങ്കിട്ടത്.
ഭീമാകാരനായ ഒരു രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് നില്‍ക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നത്. വളരെ സംയമനത്തോടെ പാമ്പിനെ കൈകാര്യം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടത്. വെറും 11 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യാതൊരു പേടിയുമില്ലാതെ വലിയൊരു രാജവെമ്പാലയെ ഒരു യുവാവ് അനായാസം കൈകാര്യം ചെയ്യുന്നത് കാണാനാകും.




രാജവെമ്പാലയുടെ യഥാര്‍ഥ വലിപ്പത്തെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കില്‍ ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ എവിടെയാണ് ഇത് കാണപ്പെടുന്നത് നിങ്ങള്‍ക്കറിയാമോ? ഒന്നിനെ നേരില്‍ കണ്ടാല്‍ എന്ത് ചെയ്യണം എന്ന അടിക്കുറിപ്പോടെയാണ് കസ്വാന്‍ വീഡിയോ പങ്കിട്ടത്.
വീഡിയോ വൈറലായതോടെ നെറ്റിസണ്‍സ് തങ്ങള്‍ പാമ്പുകളെ നേരിട്ട് കണ്ട കഥകള്‍ കമന്റുകളായി കുറിക്കാന്‍ തുടങ്ങി. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പായ രാജവെമ്പാലയെ ഭയമേതുമില്ലാതെ തൂക്കിയെടുത്ത യുവാവിന് മുന്നില്‍ നമിച്ച് പോകുകയാണ് സോഷ്യല്‍ മീഡിയ.
വൈറലായ വീഡിയോ
If you ever wondered about the real size of King cobra. Do you know where it is found in India. And what to do when you see one !! pic.twitter.com/UBSaeP1cgO
— Parveen Kaswan, IFS (@ParveenKaswan) July 8, 2025
ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യയിലെ വനങ്ങളില്‍ കാണപ്പെടുന്ന രാജവെമ്പാലകള്‍ ഇടതൂര്‍ന്ന സസ്യജാലങ്ങളും ധാരാളം ഇരകളുമുള്ള പ്രദേശങ്ങളിലാണ് വസിക്കുന്നത്. നമ്മുടെ രാജ്യത്ത് പശ്ചിമഘട്ടത്തിലും, അസം, മേഘാലയ, അരുണാചല്‍പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കൂടുതലായി കാണുന്നത്.
അടുത്തിടെ ഒരു രാജവെമ്പാലയെ പിടികൂടുന്ന കേരളത്തില്‍ നിന്നുള്ള ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരത്ത് പേപ്പാറയ്ക്ക് അടുത്തുള്ള അരുവിയിലായിരുന്നു രാജവെമ്പാല. ഇതിനെ അതിസമര്‍ത്ഥമായി പിടികൂടുന്ന വനിത വനം വകുപ്പ് ഉദ്യോഗസ്ഥയുടേതായിരുന്നു വീഡിയോ.