AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘പാമ്പിനെ ബഹുമാനിക്കാൻ പഠിക്കടോ… ‘; പത്തി വിരിച്ച മൂർഖൻ പാമ്പിനെ വെറും കൈകൊണ്ട് പിടി കൂടി യുവാവ്

Man catches cobra with his bare hand: രാജവെമ്പാല, മൂർഖൻ, അണലി തുടങ്ങി ഉ​ഗ്രവിഷമുള്ള പാമ്പുകൾ നമ്മുടെ നാട്ടിൽ സജീവമായി കാണാറുണ്ട്. എന്നാൽ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ വളരെ നിസാരമായി കൈകൊണ്ട് പാമ്പിനെ പിടികൂടിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

Viral Video: ‘പാമ്പിനെ ബഹുമാനിക്കാൻ പഠിക്കടോ… ‘; പത്തി വിരിച്ച മൂർഖൻ പാമ്പിനെ വെറും കൈകൊണ്ട് പിടി കൂടി യുവാവ്
nithya
Nithya Vinu | Published: 03 Jun 2025 15:14 PM

മഴക്കാലം ആരംഭിച്ചതോടെ പാമ്പ് ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. വീടിനുള്ളിലും വാഹനത്തിലുമെല്ലാം പതിയിരിക്കുന്ന പാമ്പുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കാണാനാകും. അത്തരത്തിലുള്ള ഒരു മൂർഖൻ പാമ്പിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രാജവെമ്പാല, മൂർഖൻ, അണലി തുടങ്ങി ഉ​ഗ്രവിഷമുള്ള പാമ്പുകൾ നമ്മുടെ നാട്ടിൽ സജീവമായി കാണാറുണ്ട്. എന്നാൽ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ വളരെ നിസാരമായി കൈകൊണ്ട് പാമ്പിനെ പിടികൂടിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സാമാന്യം വലിപ്പമുള്ള മൂർഖൻ പാമ്പിനെ വെറും കൈ കൊണ്ട് പിടികൂടി ഒപ്പം കരുതിയിരുന്ന കുപ്പിയിലാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു കൈ കൊണ്ട് പാമ്പിന്റെ ശ്രദ്ധ മാറ്റിയ ശേഷം മറുകൈ കൊണ്ട് പിൻഭാ​ഗത്ത് കൂടി പാമ്പിന്റെ പത്തിയുടെ ഭാ​ഗത്ത് പിടിക്കുകയും പിന്നീട് ചുരുട്ടി മടങ്ങി കുപ്പിയിലേക്ക് മാറ്റുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. മരണം പോലും സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലും പാമ്പിനെ പിടിക്കാൻ കാണിച്ച ധൈര്യത്തെ ചൂണ്ടിക്കാട്ടി ചിലർ കമന്റിട്ടിട്ടുണ്ട്. അതേസമയം അത് പമ്പാണെന്നും ബഹുമാനിക്കാൻ പഠിക്കണമെന്നും, ഇതെന്താ മൊബൈലിന്റെ ചാർജറാണോ തുടങ്ങി രസകരമായ കമന്റുകളിട്ടവരുമുണ്ട്.