AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: അല്‍പം വിചിത്രമാണെങ്കിലും ക്യൂട്ടായിട്ടുണ്ട്; ചീറ്റയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

Women Kissing Cheetah: ലിസ ടോറ ജാക്വലിന്‍ കൈറ്റോസാഹോ എന്ന യുവതിയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കിട്ടത്. ഒരു ചീറ്റയെ അവര്‍ ലാളിക്കുകയാണ്. ചീറ്റയുടെ കഴുത്തില്‍ തലോടുകയും തലയില്‍ ചുംബിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവരുടെ വളര്‍ത്തുമൃഗമാണ് ഈ ചിറ്റയെന്നാണ് വ്ിവരം.

Viral Video: അല്‍പം വിചിത്രമാണെങ്കിലും ക്യൂട്ടായിട്ടുണ്ട്; ചീറ്റയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: Instagram
Shiji M K
Shiji M K | Published: 05 May 2025 | 04:43 PM

നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെ വീഡിയോകള്‍ക്കാണ് ഇപ്പോള്‍ കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പ്രചാരമുള്ളത്. ഇപ്പോഴിതാ ചീറ്റയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്.

ലിസ ടോറ ജാക്വലിന്‍ കൈറ്റോസാഹോ എന്ന യുവതിയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കിട്ടത്. ഒരു ചീറ്റയെ അവര്‍ ലാളിക്കുകയാണ്. ചീറ്റയുടെ കഴുത്തില്‍ തലോടുകയും തലയില്‍ ചുംബിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവരുടെ വളര്‍ത്തുമൃഗമാണ് ഈ ചിറ്റയെന്നാണ് വിവരം.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ


ചീറ്റയെ ഇത്രയേറെ അടുത്ത് കണ്ടതിലുള്ള ഞെട്ടലൊന്നും തന്നെയില്ലാതെയാണ് അവരുടെ പെരുമാറ്റം. ചീറ്റയ്ക്കും അവര്‍ സുപരിചിത തന്നെ. എന്നാല്‍ പ്രേക്ഷകര്‍ക്ക് അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കാഴ്ചയായിരുന്നില്ല അത്.

Also Read: Viral Video: പാന്റ് കത്തിയാലെന്താ പൈസ ലാഭിച്ചല്ലോ! വിഷ്വല്‍ എഫക്ടിനായി തീ കൊണ്ട് പരീക്ഷണം

നിരവധിയാളുകളാണ് അവരുടെ പ്രവൃത്തിയില്‍ അമ്പരപ്പ് അറിയിക്കുന്നത്. വീഡിയോക്ക് താഴെ അവരുടെ ധൈര്യത്തെയും ആളുകള്‍ പ്രകീര്‍ത്തിക്കുന്നു. എല്ലാത്തരം മൃഗങ്ങളെയും സ്‌നേഹിക്കാനും അവയ്ക്കായി സമയം കണ്ടെത്താനും ധൈര്യവും സമര്‍പ്പണവും ആവശ്യമാണ്, ഇതല്‍പം വിചിത്രമാണെങ്കിലും മനോഹരമാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെയെത്തുന്നത്.