Viral Video: നീന്തി കുളിക്കാൻ ഇഴഞ്ഞെത്തി! വെള്ളച്ചാട്ടത്തിൽ പാമ്പ്; പരിഭ്രാന്തരായി വിനോദ സഞ്ചാരികൾ
Snake in Waterfall Viral Video:തിരക്കേറിയ വെള്ളത്തിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് പരിഭ്രാന്തരായ വിനോദ സഞ്ചാരികളുടെ വീഡിയോ ആണ് വൈറലാകുന്നത്. മനോഹരമായ വെള്ളച്ചാട്ടം ആസ്വദിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഒരു പാമ്പ് എത്തുകയായിരുന്നു.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അവർക്ക് പോകാൻ പറ്റിയ ഇടമാണ് ഉത്തരാഖണ്ഡിലെ മസൂറി. ഇവിടെ നിരവധി കാഴ്ചകൾ കാണാൻ ഉണ്ടെങ്കിലും സഞ്ചാരികൾക്ക് ഇഷ്ടം ഇവിടുത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കെംപ്റ്റി വെള്ളച്ചാട്ടം ആണ്. 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വിനോദസഞ്ചാരികളാൽ തിങ്ങിനിറയാറുണ്ട്. വിനോദ സഞ്ചാരികളുടെ കൺകുളിർപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഈ മാസം മുതലാണ് ഇവിടുത്തേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നത്. ഇപ്പോഴിതാ ഇവിടെ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കേറിയ വെള്ളത്തിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് പരിഭ്രാന്തരായ വിനോദ സഞ്ചാരികളുടെ വീഡിയോ ആണ് വൈറലാകുന്നത്. മനോഹരമായ വെള്ളച്ചാട്ടം ആസ്വദിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഒരു പാമ്പ് എത്തുകയായിരുന്നു. ഇത് കണ്ട് നിലവിളിച്ച് പരിഭ്രാന്തരായി കൂട്ടം കൂടുകയാണ് സഞ്ചാരികൾ.
Also Read:സിപ്-ലൈൻ പൊട്ടി; 30 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ 10 വയസുകാരിക്ക് പരിക്ക്
View this post on Instagram
വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. ഇവിടുത്തേക്ക് ഒരു പാമ്പ് വെള്ളത്തിലൂടെ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്നതും കാണാൻ സാധിക്കും. ഇത് കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി കൂട്ടം കൂടി നിലവിളിക്കുകയും പുറത്തുകടക്കാൻ ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്. ജൂൺ 14 നാണ് സംഭവം നടന്നത്.”മുസൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഒരു പാമ്പ് കയറി, പിന്നീട് എന്താണ് സംഭവിച്ചത് എന്ന് നോക്കൂ’ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.