TVK Party: ‘ദളപതി രാഷ്ട്രീയത്തിന്’ ഇന്ന് ഒന്നാം പിറന്നാൾ; പതാക ഉയര്‍ത്തി വിജയ്

Vijay TVK Party Celebrates 1st Anniversary: 1967ലെ ഡിഎംകെയുടെ ആദ്യ വിജയവും, എംജിആർ 1977ൽ അധികാരത്തിൽ വന്നതിനെ കുറിച്ചും വിജയ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പരാമർശിച്ചു. 2026ൽ അതിന് സമാനമായ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

TVK Party: ദളപതി രാഷ്ട്രീയത്തിന് ഇന്ന് ഒന്നാം പിറന്നാൾ; പതാക ഉയര്‍ത്തി വിജയ്

വിജയ്

Updated On: 

02 Feb 2025 | 04:30 PM

വിജയ് തമിഴക വെട്രി കഴകവുമായി (ടിവികെ) രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ഒന്നാം വാർഷികം പ്രമാണിച്ച് പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തി വിജയ് പതാക ഉയർത്തി. തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവായ ദ്രാവിഡ പാർട്ടികളുടെ ചരിത്ര വിജയം ടിവികെ ആവർത്തിക്കും എന്ന് വിജയ് പറഞ്ഞു. കൂടാതെ, ടിവികെ പാർട്ടിയുടെ വഴികാട്ടികളായ അഞ്ച് പേരുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പെരിയാർ, കാമരാജ്, അംബേദ്‌കർ, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ എന്നിവരുടെ പ്രതിമകളാണ് വിജയ് അനാച്ഛാദനം ചെയ്തത്.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും 2026ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പാർട്ടി കേഡർമാർ ജനക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തു കൊണ്ട് വിജയ് പറഞ്ഞു. ജനശക്തിയുമായി കൈകോർത്തു കൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നമ്മുടെ ശക്തി തെളിയിക്കണമെന്നും, തമിഴ്‌നാട്ടിൽ ജനാധിപത്യപരമായ അധികാരം കൊണ്ടുവരാൻ ഇന്ന് മുതൽ പ്രയത്‌നിക്കണം എന്നും വിജയ് കൂട്ടിച്ചേർത്തു.

വാർഷിക ദിനത്തിൽ വിജയ് എക്‌സിലൂടെ ഒരു കുറിപ്പും പങ്കുവെച്ചു. ടിവികെ ഒരു വ്യക്തിക്കും എതിരല്ലെന്നും, ജനാധിപത്യമാണ് വ്യക്തികളേക്കാൾ വലുതെന്നും അദ്ദേഹം പറഞ്ഞു. 1967ലെ ഡിഎംകെയുടെ ആദ്യ വിജയവും, എംജിആർ 1977ൽ അധികാരത്തിൽ വന്നതിനെ കുറിച്ചും കുറിപ്പിൽ പരാമർശിച്ചു. 2026ൽ അതിന് സമാനമായ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആദിവാസി വകുപ്പിന്റെ തലപ്പത്ത് ഉന്നതകുലജാതര്‍ വരണം: സുരേഷ് ഗോപി

വിജയ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

അതേസമയം, കഴിഞ്ഞ വർഷം വിക്രവാണ്ടിയിൽ വെച്ച് നടന്ന പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയ് എത്തിയ ജനകീയ വേദി പരന്തൂരിലേതാണ്. അത് ഇക്കഴിഞ്ഞ ജനുവരിയിൽ ആണ് നടന്നത്. ഇതുവരെ മാധ്യമങ്ങളോടും വിജയ് സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്. വർക് ഫ്രം ഹോം നേതാവ് എന്ന പേരിൽ ധാരാളം വിമർശനങ്ങൾ വിജയ് നേരിടുന്നുണ്ട്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം 8 മുതൽ 12 ശതമാനം വരെ വോട്ടുകൾ നേടുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ